ഇൗ ​വി​ജ​യം ആ​ത്മ​വി​ശ്വാ​സം തി​രി​ച്ചെ​ത്തി​ക്കും -വി​രാ​ട്​ കോ​ഹ്​​ലി

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്​​റ്റ്​ വി​ജ​യം വ​രു​ന്ന ഏ​ക​ദി​ന-​ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​ത്മ​വി​ശ്വാ​സ​മേ​കു​മെ​ന്ന്​ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി. മൂ​ന്നാം ടെ​സ്​​റ്റി​ലെ 63 റ​ൺ​സി​​െൻറ ത്രി​ല്ല​ർ ജ​യ​ത്തി​നു ശേ​ഷ​മാ​ണ്​ ക്യാ​പ്​​റ്റ​​െൻറ പ്ര​തി​ക​ര​ണം. ‘‘ഇൗ ​ടീ​മി​നെ പ​ല​രും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​രു​ന്നി​ല്ല. അ​വ​സാ​ന ടെ​സ്​​റ്റി​ലെ ഫ​ല​ത്തോ​ടെ ജ​യി​ക്കാ​ൻ ശേ​ഷി​യു​ള്ള ടീ​മാ​ണി​തെ​ന്ന്​ ഞ​ങ്ങ​ൾ തെ​ളി​യി​ച്ചു.

ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റി​ലും ജ​യ​ത്തി​ന​രി​കി​ൽ നി​ന്നാ​ണ്​ ക​ളി കൈ​വി​ട്ട​ത്. സ​മ്മ​ർ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​ൽ​ക്കു​മാ​യി​രു​ന്നി​ല്ല. മൂ​ന്നാം ടെ​സ്​​റ്റി​ൽ ഇ​ന്ത്യ അ​ർ​ഹി​ച്ച ജ​യ​മാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്​’’ -കോ​ഹ്​​ലി പ​റ​ഞ്ഞു. അ​ഞ്ചു പേ​സ​ർ​മാ​രെ ക​ള​ത്തി​ലി​റ​ക്കി​യ​ത്​ ജ​യ​ത്തി​​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചെ​ന്നും ക്യാ​പ്​​റ്റ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം.

Tags:    
News Summary - Virat Kohli React to Indian Team Victory -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.