കേരള പോലീസിൻെറ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കാളിയായി കോഹ്ലി

തിരുവനന്തപുരം: ​വലിച്ചെറിയാം നമുക്ക്​ ലഹരിയെ. മയക്കുമരുന്ന്​ ഉപേക്ഷിച്ച്​ ക്രിക്കറ്റ്​ കളിക്കാം. ഇന്ത്യൻ ടീം നായകൻ വിരാട്​ കോഹ്​ലിയുടെ പ്രതിജ്​ഞ നെ​ഞ്ചിലേറ്റി മലയാളികൾ ഒന്നടങ്കം ഏറ്റുപറഞ്ഞു. ​േതാരാതെ പെയ്യുന്ന മഴയൊന്നും കൂ​സാതെ പ്രതിജ്​ഞയെടുക്കാൻ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്​റ്റേഡിയത്തിലേക്ക്​ എത്തിയത്​ ആയിരങ്ങൾ. താരപ്രഭയിൽ സ്​റ്റേഡിയം മിന്നിമറിഞ്ഞപ്പോൾ ആവേശത്തിൽ ഇന്ത്യ-ന്യൂസിലാൻഡ്​ കളിയുടെ റിഹേഴ്​സലായിത്​.

ലഹരിക്കെതിരെ കേരള പൊലീസി​​​​​െൻറ ‘യെസ് ടു ക്രിക്കറ്റ്, നോ ടു ഡ്രഗ്‌സ്’ പരിപാടിക്കാണ്​ താരങ്ങളെത്തിയത്​. താരങ്ങളെത്തും മ​ു​േമ്പ ഗാലറി നിറഞ്ഞു കവിഞ്ഞു. കൃത്യം 3.20ന്​ ഗാലറി ഇളകി മറിയാൻ തുടങ്ങി. കോഹ്​ലി, കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവർ ഉൾപ്പെടുന്ന താരങ്ങളെത്തുന്നു. ഗാലറിയി​േലക്ക്​ കൈകാണിച്ച്​ താരങ്ങളുടെ വിജയ ആംഗ്യം കൂടിയായപ്പോൾ ആവേശം വാനോളമുയർന്നു. ആർപ്പുവിളികളും കൈയടിയും സ്​റ്റേഡിയത്തിൽ സൃഷ്​ടിച്ചത്​ ക്രിക്കറ്റുൽസവം. മലയാളി ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, ബേസില്‍ തമ്പിയും  തൊന്നുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും മൈതാനത്തിലെത്തി. മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനം ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത്  ഫുട്ബാള്‍ താരം ഐ. എം. വിജയന്‍ ദീപം തെളിയിച്ചു. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന്​ ആവശ്യപ്പെട്ടുള്ള പ്രതിജ്​ഞ​ വിരാട് കോഹ്‌ലി ചൊല്ലികൊടുത്തു. മുഖ്യമന്ത്രി ഉൾപ്പടെ വേദിയിലും മൈതാനത്തുമുള്ളവർ ഏറ്റുചൊല്ലി. 

തുടര്‍ന്ന് സ്​റ്റുഡൻറ്​ പൊലീസ് കേഡറ്റുകളുടെ നൃത്തവും കോളജ് വിദ്യാർഥികളുടെ പ്രത്യേക കലാപരിപാടികളും. തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്​റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള മെമ​േൻറാ മുഖ്യമന്ത്രി നല്‍കി. വർണ ബലൂണുകൾ കുട്ടികൾ വാനിലേക്ക്​ പറന്നുയർന്നതോടെ വെറും 40മിനിറ്റ്​ നീണ്ട ചടങ്ങുകൾക്ക്​ ഉജ്വല പരിസമാപ്​തിയായി.വിദ്യാർഥികള്‍ ലഹരി ഉൽപന്നങ്ങള്‍ക്ക് അടിമകളാകാതെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ്​ അസോസിയേഷ​​​​​െൻറ സഹകരണത്തോടെ കേരള പോലീസ് ആണ്​ പരിപാടി സംഘടിപ്പിച്ചത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, എ.ഡി.ജി.പി ബി. സന്ധ്യ, ​െഎ.ജി മനോജ്​ എബ്രഹാം തുടങ്ങി പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. 

 

Full View
Tags:    
News Summary - Virat kohli meet pinarayi vijayan- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.