Posted On
date_range Updated On
date_range കോഹ്ലിയിലെ ക്യാപ്റ്റൻ പരീക്ഷിക്കപ്പെട്ടിട്ടില്ല -ഗാംഗുലി
ന്യൂഡൽഹി: ഇന്ത്യൻ ടീമിെൻറ നായകനെന്ന നിലയിൽ വിരാട് കോഹ്ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ശ്രീലങ്കക്കെതിരെ 303 റൺസിെൻറ കൂറ്റൻ വിജയം നേടിയതിനോട് പ്രതികരിക്കുകയായിരുന്നു ഗാംഗുലി. ‘‘ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലി ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ശ്രീലങ്ക നിലവിൽ ഫോമില്ലാത്ത ടീമാണ്. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കെതിരെ അവരുടെ മണ്ണിൽ ഇന്ത്യയുടെ പ്രകടനം മനസ്സിലാക്കിമാത്രമേ കോഹ്ലിയെ അളക്കാൻ കഴിയൂ’’ -ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.