ടെസ്​റ്റ്​ റാങ്കിങ്​: ബ്രയാൻ ലാറയെ മറികടന്ന്​ കോഹ്​ലി

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടെസ്​റ്റ്​ പരമ്പര നഷ്​ടമായെങ്കിലും ഇന്ത്യ നായകൻ പതിവ്​ തെറ്റിച്ചില്ല. ഒാരോ പരമ്പര കഴിയു​േമ്പാഴും വ്യക്​തികഗത നേട്ടങ്ങളിൽ മുൻ അതികായരെ മറികടക്കാറുള്ള കോഹ്​ലി ഇത്തവണ വിൻഡീസ്​ നായകനും ലോകോത്തര താരവുമായിരുന്ന ബ്രയാൻ ലാറയെ മറികടന്നു.

ടെസ്​റ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ റാങ്കിങ്​ ലിസ്​റ്റിലാണ്​ ഇന്ത്യയുടെ നായക​​െൻറ മുന്നേറ്റം. ജൊഹന്നാസ്​ ബർഗിലെ ടെസ്​റ്റിൽ നിന്നും നേടിയ 12 പോയിൻറുകളോടെ 912 പോയിൻറ്​ സ്വന്തമാക്കി താരമിപ്പോൾ ലിസ്​റ്റിൽ 26ാം സ്​ഥാനത്താണ്​. ബ്രയാൻ ലാറയുടെ 911 പോയിൻറാണ്​ മറികടന്നിരിക്കുന്നത്​. കെവിൻ പീറ്റേഴ്​സൻ (909), ഹാഷിം അംല (907), ഷിവ നാരായൻ ചന്ദർപോൾ (901) എന്നിവർ കോഹ്​ലിയുടെ പിറകിലായി. ആസ്ട്രേലിയൻ ഇതിഹാസമായ ഡൊണാൾഡ്​ ബ്രാഡ്​മാനാണ്​ പട്ടികയിൽ 967 പോയിൻറുകളുമായി ഒന്നാമതുള്ളത്​. 947 പോയിൻറുള്ള ഒാസീസ്​ നായകൻ സ്​റ്റീവ്​ സ്​മിത്താണ്​ രണ്ടാമത്​. 

മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്​കർ 916 പോയിൻറുകളുമായി കോഹ്​ലിക്ക്​ മുകളിലുണ്ട്​. നിലവിലെ ​െഎ.സി.സിയുടെ ക്രിക്കറ്റർ ഒാഫ്​ ദി ഇയറാണ്​ കോഹ്​ലി.

Tags:    
News Summary - Virat Kohli goes past Brian Lara in all-time test ranking - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.