അനുഷ്കക്കൊപ്പം ജന്മദിനം ആഘോഷിച്ച് വിരാട് കോഹ് ലി

ന്യൂഡൽഹി: ഇന്ത്യയുടെ ടെസ്റ്റ് നായകൻ വിരാട് കോഹ്ലിക്ക് 28 തികഞ്ഞു. കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയോടൊപ്പാമണ് കോഹ്ലി ജന്മദിനം ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് കളിക്കാനായി രാജ്കോട്ടിലെത്തിയ കോഹ്ലിക്ക് ഇവിടത്തെ ക്യൂൻ ഹോട്ടലിൽ വെച്ചാണ് ജന്മദിന ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നത്.
 

Full View


സോഷ്യൽ മീഡിയ വഴി കോഹ്ലിക്ക് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ വമ്പിച്ച ജന്മദിന ആഘോഷമാണ് നൽകിയത്. എപ്പോഴുമെന്നപോലെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് വിരാടിന് ഉചിതമായ ജന്മദിനാശംസ നേർന്നു. ഒരു യുവ ബാറ്റ്സ്മാനിൽ നിന്ന് റൺ മെഷീനിലേക്കുള്ള വിരാട് കോഹ്ലിയുടെ ഉദയത്തെയാണ് വീരു അഭിവാദ്യം ചെയ്തത്. കായിക രംഗത്തെ നിരവധി പ്രമുഖരും മുൻ താരങ്ങളും കോഹ്ലിക്ക് ആശംസ നേർന്നു.

 

 


ധോണിയിൽ നിന്ന് ഇന്ത്യൻ ടെസ്റ്റ് നായകൻെറ ചുമതല ഏറ്റെടുത്ത ശേഷം തൻെറ ജോലി വിരാട് ഭംഗിയായാണ് ചെയ്യുന്നത്. ബാറ്റിൽ വിസ്മയം തീർക്കുന്ന ഡൽഹി ബാറ്റ്സ്മാൻ പോയ രണ്ട് വർഷം ഫോമിൻെറ കൊടുമുടിയിലായിരുന്നു. 


 

Tags:    
News Summary - Virat Kohli celebrates his 28th birthday with Anushka Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.