പന്തിൽ കൃത്രിമം കാണിക്കാൻ കോഹ്​ലിയും വിരുതൻ?

ന്യൂഡൽഹി: ഇന്ത്യൻ ടെസ്​റ്റ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി പന്തിൽ കൃത്രിമം കാണിക്കുന്നതായുള്ള വിഡിയോ നവമാധ്യമങ്ങളിൽ വൈറൽ. സമനിലയിൽ പിരിഞ്ഞ ഇന്ത്യ–ഇംഗ്ലണ്ട്​ ആദ്യ ടെസ്​റ്റിലെ രണ്ടാം ഇന്നിങ്​സിൽ ഒാപ്പണിങ്​ വിക്കറ്റിൽ അലിസ്​റ്റർ കുക്– ഹസീബ്​ ഹമീദ്​ കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് 130 റൺസ്​ നേടിയപ്പോഴായിരുന്നു കോഹ്​ലിയുടെ 'കരവിരുത്​​'.

നേരത്തെ   ദക്ഷിണാഫ്രിക്ക– ആസ്​ട്രേലിയ ടെസ്​റ്റ്​ മത്സരത്തിനിടയിൽ പന്തിൽ കൃത്രിമം കാണിച്ചതിന്​ ഇൻറർ നാഷണൽ ക്രിക്കറ്റ്​ കൗൺസിൽ ദക്ഷിണാ​ഫ്രിക്കൻ ക്യാപ്​റ്റൻ ഡ്യൂ പ്ലസിസിന്​ മാച്ച്​ ഫീയുടെ നൂറ്​ ശതമാനം പിഴ ചുമത്തിയിരുന്നു.

​അതേ സമയം നവംബർ ഒമ്പതിനും 13നുമിടയിൽ നടന്ന മത്സരം കഴിഞ്ഞതിനാൽ ​െഎ.സി.സിയുടെ നടപടിയിൽനിന്ന്​ കോഹ്​ലി രക്ഷപ്പെടാനാണ്​ സാധ്യത. കോഹ്​ലിയുടെ ചെയ്​തിയിൽ അതൃപ്​തി​ പ്രകടിപ്പിച്ച്​ മുൻ ദക്ഷിണാഫ്രിക്കൻ ടെസ്​റ്റ്​ ക്യാപ്​റ്റൻ ​​ഗ്രെയിം സ്​മിത്ത്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. വിഡിയോ സ്​റ്റാർ​ സ്​പോർട്​സ്​ അധികൃതർ ബ്ലോക്​ ചെയ്​തു​. ഐ.സി.സി​ നിയമം അനുസരിച്ച്​ പന്തിൽ കൃത്രിമം കാണിക്കുന്നത്​ നിയമ വിരുദ്ധമാണ്​.

Full ViewFull View
Tags:    
News Summary - Virat Kohli in alleged ball-tampering row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.