മുംബൈ: എത്ര വളർന്നാലും മഴ നനയാൻ കൊതിക്കുന്നൊരു കൊച്ചുകുട്ടി എല്ലാവരുടെയും മനസിനുള്ളിലുണ്ടാകുമെന്ന് തെളിയിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കർ. മുംബൈയിലെ വീട്ടുമുറ്റത്ത് മഴ നനയുന്ന സചിെൻറ വിഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ സചിൻ തന്നെയാണ് വിഡിയോ ആരാധകർക്കായി പുറത്തുവിട്ടത്. പകർത്തിയതാകട്ടെ സചിെൻറ ‘പ്രിയപ്പെട്ട കാമറ വുമൺ’ ആയ മകൾ സാറയും.
‘എെൻറ ഏറ്റവും പ്രിയപ്പെട്ട കാമറ വുമൺ സാറ ടെണ്ടുൽക്കർ ആണ് ജീവിതത്തിലെ ഏറ്റവും ലളിതമായ ആനന്ദങ്ങൾ ആസ്വദിക്കുന്ന ഈ വിഡിയോ പകർത്തിയത്. മഴത്തുള്ളികൾ എക്കാലവും എന്നിൽ ബാല്യകാല സ്മരണകൾ നിറക്കുന്നു’- വിഡിയോ പങ്കുവെച്ച് സചിൻ കുറിച്ചു.
സചിൻ മഴ ആസ്വദിച്ച് നനയുന്നതും വീട്ടുവളപ്പിലെ ടാങ്കിൽ വീണ ഇലകൾ വാരിയെടുത്തു മാറ്റുന്നതുമൊക്കെയാണ് വിഡിയോയിലുള്ളത്. ലോക്ഡൗൺകാലത്ത് വീട്ടിലിരുന്ന് പകർത്തി സചിൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകൾ ഇതിനുമുമ്പും വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.