രഞ്​ജി ട്രോഫി: വിദർഭക്കെതിരെ കർണാടകക്ക്​ ആദ്യ ഇന്നിങ്​സിൽ 109 റൺസ്​  ലീഡ്

കൊൽക്കത്ത: വിദർഭക്കെതിരായ മത്സരത്തിൽ കർണാടകക്ക്​ ആദ്യ ഇന്നിങ്​സിൽ 109 റൺസ്​  ലീഡ്​. ഇന്ത്യൻ താരം കരുൺ നായർ സെഞ്ച്വറിയുമായി പുറത്താകാതെ (148) പിടിച്ചു നിന്നപ്പോൾ രണ്ടാം ദിനം കർണാടക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ 294 റൺസെടുത്തിട്ടുണ്ട്​. കരുൺ നായർക്കൊപ്പം ക്യാപ്​റ്റൻ വിനയ്​ കുമാറാണ്​(20) ക്രീസിൽ. മൂന്നിന്​ 36 എന്ന നിലയിൽ ബാറ്റിങ്​ തുടർന്ന കർണാടകയെ നാലാം വിക്കറ്റിൽ ചിദംബരം ഗൗതമിനെ (73) കൂട്ടുപിടിച്ച്​ കരുൺ നായർ ഇന്നിങ്​സ്​ ഉയർത്തുകയായിരുന്നു. 

രണ്ടാം സെമിയിൽ പശ്​ചിമ ബംഗാളിനെ 286 റൺസിന്​ പുറത്താക്കിയ ഡൽഹിക്ക്​ മികച്ച തുടക്കം. രണ്ടാം ദിനം അവസാനിക്കു​േമ്പാൾ, മൂന്നിന്​ 271 എന്ന നിലയിലാണ്​ ഡൽഹി. ഒാപണർമാരായ കുണാൽ ചണ്ഡേലയുടെയും(113) ഗൗതം ഗംഭീറി​​െൻറയും(127) സെഞ്ച്വറി മികവിലാണ്​ ഡൽഹിയുടെ കുതിപ്പ്​. അവസാന സമയത്ത്​ ധ്രുവ്​ ശ്രോരിയുടെ(12) വിക്കറ്റ്​ നഷ്​ടമാ​യപ്പോൾ, 11 റൺസുമായി നിതീഷ്​ റാണയാണ്​ ക്രീസിൽ. ഏഴുവിക്കറ്റ്​ കൈയിലിരിക്കെ ഡൽഹിക്ക്​  ലീഡുനേടാൻ 15 റൺസ്​ മാത്രം മതി.
Tags:    
News Summary - vidarbha karnataka -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.