Posted On
date_range Updated On
date_range ഇന്ത്യ – ഇംഗ്ളണ്ട് അണ്ടര്‍ 19: അവസാന ഏകദിനം ‘ടൈ’യില്‍
മുംബൈ: അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയെ ഇംഗ്ളണ്ട് ടൈയില്‍ കുടുക്കിയപ്പോള്‍ അണ്ടര്‍ 19 പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ഇംഗ്ളണ്ടിന്‍െറ സ്കോര്‍ ആയ 227 പിന്തുടര്‍ന്ന ഇന്ത്യക്ക് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍ ആയിരുന്നു. ശേഷിച്ചത് ഒരു വിക്കറ്റും. സ്കോര്‍ നില തുല്യമായിരിക്കെ അവസാന പന്തില്‍ ഇഷാന്‍ പോരള്‍ പുറത്തായതോടെ മത്സരം ടൈയിലാവുകയായിരുന്നു.രാധാകൃഷ്ണന്‍ (65), ആയുഷ് ജംവാല്‍ (40), യാഷ് ഠാകുര്‍ (30) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കത്തെിക്കുമെന്ന് കരുതിയ സമയത്താണ് തിരിച്ചടി നേരിട്ടത്.നേരത്തെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.