അണ്ടര്‍ 23 വനിത ക്രിക്കറ്റ്: കേരളത്തിന് ജയം

ആലപ്പുഴ: അണ്ടര്‍ 23 അന്തര്‍ സംസ്ഥാന വനിത ഏകദിന ക്രിക്കറ്റില്‍ കേരളത്തിന് ഹൈദരാബാദിനെതിരെ 42 റണ്‍സ് ജയം. കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളം നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 146 റണ്‍സെടുത്തു. എസ്. സജ്ന 57ഉം മിന്നു മാണി 41ഉം റണ്‍സ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 41ഓവറില്‍ 104 റണ്‍സിന് ഓള്‍ഒൗട്ടായി. കളമശ്ശേരി സെന്‍റ്് പോള്‍സ് കോളജ് ഗ്രൗണ്ടില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ആന്ധ്ര ഒമ്പത് വിക്കറ്റിന് കര്‍ണാടകയെ തോല്‍പിച്ചു. തമിഴ്നാടും ഗോവയുമായി നടന്ന മൂന്നാം മത്സരത്തില്‍ തമിഴ്നാട് ഏഴ് വിക്കറ്റിന് ജയിച്ചു. 

Tags:    
News Summary - u23 women cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.