അണ്ടർ 23 വനിത ക്രിക്കറ്റ്​; മും​ൈ​ബയെ വീഴ്​ത്തി കേരളം ഫൈനലിന്​ യോഗ്യത നേടി

മുംബൈ: അണ്ടർ 23 വനിത ട്വൻറി20 ക്രിക്കറ്റിൽ മും​െബെയെ നാലു​ റൺസിന്​ വീഴ്​ത്തി കേരളം ഒാൾ ഇന്ത്യ ഫൈനലിന്​ യോഗ്യത നേടി. ആദ്യം ബാറ്റ്​ ചെയ്​ത കേരളത്തിന്​ 89 റൺസ്​ എടുക്കാനേ കഴിഞ്ഞുള്ളൂവെങ്കിലും ബൗളർമാർ മുംബൈയെ എറിഞ്ഞിടുകയായിരുന്നു. സ്​കോർ: കേരളം 89/9 (20). മുംബൈ 85ന്​ പുറത്ത്​ (19.5).

കേരള നിരയിൽ ദൃശ്യ (25), ജിലു ജോർജ്​ (23), ആരതി ജയപാൽ (13), ജിപ്​സ വി. ജോസഫ്​ (10) എന്നിവർക്ക്​ മാത്രമേ രണ്ടക്കം കണ്ടെത്താനായുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 46ന്​ ഏഴ്​ എന്ന നിലയിൽനിന്നാണ്​ 85 വരെ എത്തിയത്​. കേരളത്തിനായി കീർത്തി ​കെ. ജയിംസ്​ മൂന്നു​ വിക്കറ്റെടുത്തു.

മിന്നു മാണി രണ്ടും അനീന മാത്യൂസ്​, സൗരഭ്യ എന്നിവർ ഒാരോ വിക്കറ്റും വീഴ്​ത്തി. ഗ്രൂപ് ‘ബി’യിൽനിന്ന്​ ഒരു മത്സരം പോലും തോൽക്കാതെയാണ്​ കേരള വനിതകളുടെ വിജയക്കുതിപ്പ്​. ബുധനാഴ്​ച മഹാരാഷ്​ട്ര​യാണ്​ കേരളത്തി​​​​െൻറ എതിരാളികൾ. 
 

Tags:    
News Summary - U23 women cricket -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.