അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്: ബംഗ്ലാദേശിനും ഇം​ഗ്ല​ണ്ടി​നും ജ​യം

ലി​ങ്ക​ൺ (ന്യൂ​സി​ല​ൻ​ഡ്): അ​ണ്ട​ർ 19 ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നും ഇം​ഗ്ല​ണ്ടി​നും ജ​യം. ഗ്രൂ​പ്​ സി​യി​ൽ ബം​ഗ്ലാ​ദേ​ശ്​ 66 റ​ൺ​സി​ന്​ കാ​ന​ഡ​യെ തോ​ൽ​പി​ച്ച​പ്പോ​ൾ ഇം​ഗ്ല​ണ്ട്​ എ​ട്ട്​ വി​ക്ക​റ്റി​ന്​ ന​മീ​ബി​യ​യെ ത​ക​ർ​ത്തു.  ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത്​ എ​ട്ട്​ വി​ക്ക​റ്റി​ന്​ 264 റ​ൺ​സെ​ടു​ത്ത ബം​ഗ്ല​ാ​ദേ​ശ്​ എ​തി​രാ​ളി​ക​ളു​ടെ ഇ​ന്നി​ങ്​​സ്​ 198ൽ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സെഞ്ച്വറി നേടിയ തൗഹീദ് ഹൃദോയിയും ഒാൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ആതിഫ്  ഹുസൈനും (50 റൺസും അഞ്ച് വിക്കറ്റും) ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. നമീബിയയുടെ ഇന്നിങ്സ് ഒമ്പതിന് 196ൽ ഒതുക്കിയ ഇംഗ്ലണ്ട് പകുതിയിലധികം ഒാവറുകൾ ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. ക്യാപ്റ്റൻ ഹാരി ബ്രൂക്കും (59 നോട്ടൗട്ട്) വിൽ ജാക്സും (73 നോട്ടൗട്ട്) അർധ സെഞ്ച്വറി നേടി.
 
Tags:    
News Summary - u 19 cricket world cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.