Posted On
date_range Updated On
date_range രണ്ടാംദിനം ഇംഗ്ലണ്ട് ആറു വിക്കറ്റ് നഷ്ടത്തിൽ 395 റൺസെടുത്തു
മാഞ്ചസ്റ്റർ: ഒന്നാം ടെസ്റ്റിലെ നാണക്കേടിന് കണക്കു തീർക്കും വിധം ഇംഗ്ലണ്ടിെൻറ റൺവേട്ട. ഡോം സിബ്ലിയും (120), ബെൻ സ്റ്റോക്സും (176 ) സെഞ്ച്വറി കടന്ന മത്സരത്തിൽ രണ്ടാംദിനം ഇംഗ്ലീഷ് സ്കോർ ആറു വിക്കറ്റ് നഷ്ടത്തിൽ 395 റൺസെടുത്തു.
ഒന്നാം ദിനം മൂന്നിന് 207 റൺസ് എന്ന നിലയിൽ അവസാനിപ്പിച്ച ആതിഥേയർ അതേ മികവുമായി വെള്ളിയാഴ്ച കളി തുടങ്ങി. ആദ്യ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരായ ഷാേനാൺ ഗബ്രിയേലിനും അൽസാറിക്കും കണക്കിനു കിട്ടി.
റോസ്റ്റൺ ചേസാണ് നാല് ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയത്. റോറി ബേൺസ് (15), സിബ്ലി, സാക് ക്രോലി (0), ജോ റൂട്ട് (23), ഒലി പോപ് (7) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. േജാസ് ബട്ലർ (25) ക്രീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.