കോഹ്ലിക്കെതിരായ ആരോപണം കുംബ്ലെ തള്ളി

മൊഹാലി: ഇംഗ്ളണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പന്തില്‍ കൃത്രിമം കാട്ടിയെന്ന ബ്രിട്ടീഷ് മാധ്യമങ്ങളുടെ പ്രചാരണം അസംബന്ധമെന്ന് ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ളെ. വിഡിയോ ഫൂട്ടേജുകള്‍ കാണിച്ചു പന്തില്‍ കൃത്രിമം കാട്ടുകയാണെന്ന് സമര്‍ഥിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കുംബ്ളെ ആരോപണം തള്ളിയത്. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് മാച്ച് റഫറിക്കോ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലോ പരാതി നല്‍കിയിട്ടില്ളെന്നും കുംബ്ളെ ചൂണ്ടിക്കാട്ടി. 



ഇന്ത്യൻ ടെസ്റ്റ്​ ക്യാപ്റ്റൻ വിരാട്​ കോഹ്ലി പന്തിൽ കൃത്രിമം കാണിക്കുന്നതായുള്ള വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. സമനിലയിൽ പിരിഞ്ഞ ഇന്ത്യ–ഇംഗ്ലണ്ട്​ ആദ്യ ടെസ്​റ്റിലെ രണ്ടാം ഇന്നിങ്​സിൽ ഒാപ്പണിങ്​ വിക്കറ്റിൽ അലിസ്​റ്റർ കുക്– ഹസീബ്​ ഹമീദ്​ കൂട്ടുകെട്ടിൽ ഇംഗ്ലണ്ട് 130 റൺസ്​ നേടിയപ്പോഴായിരുന്നു കോഹ്​ലിയുടെ 'കരവിരുത്​​'. അതേ സമയം നവംബർ ഒമ്പതിനും 13നുമിടയിൽ നടന്ന മത്സരം കഴിഞ്ഞതിനാൽ ​െഎ.സി.സിയുടെ നടപടിയിൽനിന്ന്​ കോഹ്​ലി രക്ഷപ്പെടാനാണ്​ സാധ്യത. 

Tags:    
News Summary - tampering against skipper Kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.