Posted On
date_range Updated On
date_range ത്രിരാഷ്ട്ര ക്രിക്കറ്റ്: തമീം തിളങ്ങി; ബംഗ്ലാദേശിന് എട്ട് വിക്കറ്റ് ജയം
ധാക്ക: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിൽ ആദ്യ ജയം ബംഗ്ലാദേശിന്. സിംബാബ്വെയെ എട്ട് വിക്കറ്റിനാണ് ആതിഥേയർ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 170 റൺസിലൊതുക്കിയ ബംഗ്ലാദേശ് 84 റൺസെടുത്ത തമീമിെൻറ കരുത്തിൽ 28.3 ഒാവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു. ബംഗ്ലാ ബൗളർമാരിൽ ശാകിബുൽ ഹസൻ മൂന്നും മുസ്തഫിസുർ റഹ്മാനും റൂബൽ ഹുസൈനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അടുത്തകളിയിൽ ബുധനാഴ്ച സിംബാബ്വെ ശ്രീലങ്കയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.