Posted On
date_range Updated On
date_range കാറിെൻറ ടയർ പൊട്ടി; റെയ്ന രക്ഷപ്പെട്ടു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാർ ടയർ പൊട്ടി അപകടത്തിൽപെട്ടു. താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദുലിപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബ്ലൂ ടീം ക്യാപ്റ്റനായ റെയ്ന ബുധനാഴ്ചത്തെ മത്സരത്തിൽ പെങ്കടുക്കാനുള്ള യാത്രക്കിടെയാണ് അദ്ദേഹം സഞ്ചരിച്ച ആഡംബരകാറിെൻറ ടയർ പൊട്ടിത്തെറിച്ചത്. വാഹനത്തിന് വേഗം കുറവായതിനാൽ അത്യാഹിതമേൽക്കാതെ റെയ്ന രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് ഗാസിയാബാദ്-കാൺപുർ പാതയിൽ ഇട്ടാവക്ക് സമീപമായിരുന്നു അപകടം. സ്ഥലത്തെത്തിയ പൊലീസ് ഏർപ്പെടുത്തിയ വാഹനത്തിൽ താരം കാൺപുരിലേക്ക് യാത്രതിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.