ബംഗളൂരു: കളിയിൽ തോൽക്കുേമ്പാൾ ചീത്തവിളി എന്നും ഒാസീസിെൻറ ആയുധമാണ്. എന്നാൽ, ഇക്കുറി അതേ ആയുധമുപയോഗിച്ച് എതിരാളിയെ അടിക്കുകയാണ് ഇന്ത്യ. ആസ്ട്രേലിയയുടെ 20കാരനായ മാറ്റ് റെൻഷോ ഇശാന്തിനെയും അശ്വിനെയും മുട്ടിതോൽപിച്ചപ്പോൾ പുണെ ടെസ്റ്റിലെ ‘ടോയ്ലറ്റ് ബ്രേക്ക്’ ഒാർമിപ്പിച്ചായി കോഹ്ലിയുടെ ആദ്യ ആക്രമണം. കോഹ്ലിയുടെ കമൻറുകളെ താൻ തമാശയായി മാത്രം കണ്ട് ചിരിയോടെ ആസ്വദിക്കുകയായിരുന്നുവെന്ന് റെൻഷോ മത്സര ശേഷം പറഞ്ഞു. പ്രകോപനത്തിൽ വീഴുന്നതിനേക്കാൾ അതാണ് നല്ലതെന്ന് എനിക്കറിയാമായിരുന്നു ^റെൻഷോയുടെ വാക്കുകൾ. മത്സരത്തിനിടെ അശ്വിെൻറ പന്ത് സ്മിത്ത് സ്ട്രെയ്റ്റ് ഡ്രൈവ് പായിച്ചപ്പോൾ റെൻഷോയുടെ കാലിനിടയിൽ കുരുങ്ങി ഫീൽഡിങ് തടസ്സമായതാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. ഉടനെയായിരുന്നു മൈതാനത്തിനു പുറത്തേക്ക് വിരൽചൂണ്ടി ‘ടോയ്ലറ്റ് ബ്രേക്കെടുക്കാൻ’ ഒാർമിപ്പിച്ചത്. എന്നാൽ, എല്ലാം ചിരിച്ച് നേരിട്ട കൗമാരക്കാരൻ 196 പന്തിൽ 60 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.