ശ്രീലങ്കയെ 16 റൺസിന്​ തോൽപിച്ചു; ട്വൻറി20 പരമ്പര ദക്ഷിണാഫ്രിക്കക്ക്​

സെഞ്ചൂറിയൻ: രണ്ടാം ട്വൻറി20യിൽ ശ്രീലങ്കയെ 16 റൺസിന്​ തോൽപിച്ച്​ ദക്ഷിണാഫ്രിക്ക​ പരമ്പര സ്വന്തമാക്കി. ഒരു മത്സ രം ബാക്കിയിരിക്കെയാണ്​ ആതിഥേയർ 2-0ത്തിന്​ മുന്നിലെത്തിയത്​.

ആദ്യം ബാറ്റു ചെയ്​ത ദക്ഷിണാഫ്രിക്ക മൂന്നു​ വിക്കറ്റ്​ നഷ്​ടത്തിൽ 180 റൺസെടുത്തിരുന്നു. ഒാപണർ റീസ ഹെൻഡ്രിക്​സ്​ (46 പന്തിൽ 65), റസി വാൻ ഡസൻ (44 പന്തിൽ 64) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് മികച്ച സ്​കോറിലേക്കെത്തിയത്​​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ മുൻനിര തകർന്നെങ്കിലും വാലറ്റത്ത്​ ഇസ്​റു ഉഡ്​ന പുറത്താകാതെ ​െപാരുതി (48 പന്തിൽ 84)​. പക്ഷേ, കാര്യമുണ്ടായില്ല. ഒമ്പത്​ വിക്കറ്റ്​ നഷ്​ടത്തിൽ 164 റൺസെടുത്തപ്പോഴേക്കും ഒാവർ അവസാനിച്ചു. ആറു സിക്​സും എട്ടു ഫോറും അടങ്ങുന്നതായിരുന്നു ഉഡ്​നയുടെ ബാറ്റിങ്​.

Tags:    
News Summary - sri lanka vs south africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.