ഐ.​പി.​എ​ൽ; ക്രിക്കറ്റ് മാമാങ്കത്തിന് ഇനി 4 നാ​ൾ

ക​പ്പി​ല്ലാ കാ​പി​റ്റ​ൽ

മു​ഴു​വ​ൻ സീ​സ​ണു​ക​ളി​ലും ക​ളി​ച്ചി​ട്ടും ഒ​രി​ക്ക​ൽ​പോ​ലും കി​രീ​ടം നേ​ടാ​ൻ ക​ഴി​യാ​ത്ത ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 2026 സീ​സ​ണി​ലേ​ക്ക് ക​രു​ത്തു​റ്റ ടീ​മു​മാ​യാ​ണ് എ​ത്തു​ന്ന​ത്. 2025ൽ ​നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ പ്ലേ ​ഓ​ഫ് ന​ഷ്ട​മാ​യ ടീം ​അ​ക്ഷ​ർ പ​ട്ടേ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സ​ന്തു​ലി​ത​മാ​യ നി​ര​യെ അ​ണി​നി​ര​ത്തു​ന്നു​ണ്ട്. മു​മ്പ് ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സാ​യി​രു​ന്ന ഇ​വ​ർ ച​രി​ത്ര​ത്തി​ൽ ഒ​രേ​യൊ​രു ത​വ​ണ​യാ​ണ് ഫൈ​ന​ലി​ലെ​ത്തി​യ​ത്, 2020ൽ. ​പ​ക്ഷേ, മും​ബൈ ഇ​ന്ത്യ​ൻ​സി​നോ​ട് തോ​റ്റു.

ബാ​റ്റി​ങ് സ​മ്പ​ന്നം

ഇ​ന്ത്യ​ൻ ക​ളി​ക്കാ​രാ​യ കെ.​എ​ൽ. രാ​ഹു​ൽ, അ​ഭി​ഷേ​ക് പോ​റ​ൽ, പൃ​ഥ്വി ഷാ, ​വി​ദേ​ശ താ​ര​ങ്ങ​ളാ​യ ബെ​ൻ ഡ​ക്ക​റ്റ്, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ഡേ​വി​ഡ് മി​ല്ല​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ ബാ​റ്റി​ങ് നി​ര കാ​പി​റ്റ​ൽ​സി​ന് വ​ലി​യ സ്കോ​ർ ഉ​യ​ർ​ത്തു​ന്ന​തി​ലും പി​ന്തു​ട​രു​ന്ന​തി​ലും ക​രു​ത്ത് ന​ൽ​കും. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ സ്കോ​ർ ഉ​യ​ർ​ത്താ​ൻ പ്രാ​പ്തി​യു​ള്ള അ​ശു​തോ​ഷ് ശ​ർ​മ​യെ​യും സ​മീ​ർ റി​സ്‌​വി​യെ​യും പോ​ലു​ള്ള​വ​രും ടീ​മി​ലു​ണ്ട്. ടോ​പ്പ് ഓ​ർ​ഡ​റി​ൽ കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ ഉ​ള്ള​ത് ബാ​റ്റി​ങ് പൊ​സി​ഷ​നു​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്ന​താ​ണ് പ്ര​ധാ​ന വെ​ല്ലു​വി​ളി.

സ്പി​ൻ ദ്വ​യം ക​രു​ത്ത്

അ​ക്ഷ​റും കു​ൽ​ദീ​പ് യാ​ദ​വും ചേ​രു​ന്ന സ്പി​ൻ കൂ​ട്ടു​കെ​ട്ട് ഇ​ത്ത​വ​ണ ടൂ​ർ​ണ​മെ​ന്റി​ലെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഒ​ന്നാ​ണ്. ഇ​വ​ർ​ക്ക് മ​ധ്യ ഓ​വ​റു​ക​ളി​ൽ റ​ൺ​സ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും. മി​ച്ച​ൽ സ്റ്റാ​ർ​ക്ക് ന​യി​ക്കു​ന്ന പേ​സ് നി​ര​യി​ൽ മു​കേ​ഷ് കു​മാ​റും ലു​ൻ​ഗി എ​ൻ​ഗി​ഡി​യും മി​ക​ച്ച പി​ന്തു​ണ ന​ൽ​കാ​നു​ണ്ട്. അ​തേ​സ​മ​യം, ജോ​ലി​ഭാ​രം കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക്രി​ക്ക​റ്റ് ആ​സ്‌​ട്രേ​ലി​യ സ്റ്റാ​ർ​ക്കി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി താ​ര​ത്തെ പൂ​ർ​ണ ശാ​രീ​രി​ക​ക്ഷ​മ​ത​യോ​ടെ നി​ല​നി​ർ​ത്താ​നാ​ണ് ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്റെ ശ്ര​മം. പ​രി​ക്കി​നെ​ക്കു​റി​ച്ചും ശാ​രീ​രി​ക​ക്ഷ​മ​ത​യെ​ക്കു​റി​ച്ചും ക്രി​ക്ക​റ്റ് ആ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക എ​ൻ.​ഒ.​സി ല​ഭി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും സ്റ്റാ​ർ​ക്കി​ന്റെ ല​ഭ്യ​ത.

സാ​ധ്യ​ത ഇ​ല​വ​ൻ

കെ.​എ​ൽ. രാ​ഹു​ൽ, അ​ഭി​ഷേ​ക് പോ​റ​ൽ/​പൃ​ഥ്വി ഷാ, ​ബെ​ൻ ഡ​ക്ക​റ്റ്, ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ്, ഡേ​വി​ഡ് മി​ല്ല​ർ, അ​ക്ഷ​ർ പ​ട്ടേ​ൽ, അ​ശു​തോ​ഷ് ശ​ർ​മ/​സ​മീ​ർ റി​സ്‌​വി, കു​ൽ​ദീ​പ് യാ​ദ​വ്, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്/​ലു​ൻ​ഗി എ​ൻ​ഗി​ഡി, മു​കേ​ഷ് കു​മാ​ർ, ടി. ​ന​ട​രാ​ജ​ൻ.

ഇം​പാ​ക്ട് പ്ലെ​യ​റി​നോ​ട് വി​യോ​ജി​പ്പെ​ന്ന് അ​ക്ഷ​ർ

ന്യൂ​ഡ​ൽ​ഹി: ഐ.​പി.​എ​ല്ലി​ലെ ഇം​പാ​ക്ട് പ്ലെ​യ​ർ നി​യ​മ​ത്തോ​ടു​ള്ള വി​യോ​ജി​പ്പ് തു​റ​ന്ന​ടി​ച്ച് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ അ​ക്ഷ​ർ പ​ട്ടേ​ൽ. ഈ ​നി​യ​മ​ത്തോ​ട് ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ക്രി​ക്ക​റ്റ് 11 പേ​ർ ക​ളി​ക്കേ​ണ്ട ഗെ​യി​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്രീ ​സീ​സ​ൺ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ളി കൂ​ടു​ത​ൽ വി​നോ​ദ​പ്ര​ദ​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഈ ​നി​യ​മ​മെ​ങ്കി​ലും ഇ​ത് ക്രി​ക്ക​റ്റി​ന്റെ യ​ഥാ​ർ​ഥ സ്വ​ഭാ​വ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. സ്പെ​ഷ​ലി​സ്റ്റ് ബാ​റ്റ​റെ​യോ ബൗ​ള​റെ​യോ ഇ​റ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​കൊ​ണ്ട് ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ക​യാ​ണ്. എ​ന്തി​നാ​ണ് ഇ​നി ഓ​ൾ റൗ​ണ്ട​ർ​മാ​ർ? എ​ന്ന ചോ​ദ്യം ടീം ​മാ​നേ​ജ്‌​മെ​ന്റു​ക​ൾ ഉ​യ​ർ​ത്താ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് അ​ക്ഷ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. രോ​ഹി​ത് ശ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ തു​ട​ങ്ങി​യ​വ​രും ഇം​പാ​ക്ട് പ്ലെ​യ​ർ നി​യ​മ​ത്തെ എ​തി​ർ​ത്ത് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

റ​ൺ​റൈ​സേ​ഴ്സ്

ഐ.​പി.​എ​ല്ലി​ൽ ആ​ക്ര​മ​ണാ​ത്മ​ക ശൈ​ലി​യു​ടെ വ​ക്താ​ക്ക​ളാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്. 2025ൽ ​ആ​റാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത ടീം ​ഒ​രേ​യൊ​രു ത​വ​ണ​യാ​ണ് കി​രീ​ടം നേ​ടി​യ​ത്, 2016ൽ. 2018​ലും 2024ലും ​ഫൈ​ന​ലി​ലെ​ത്തി​യെ​ങ്കി​ലും യ​ഥാ​ക്ര​മം ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നോ​ടും കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നോ​ടും തോ​റ്റു. ഐ.​പി.​എ​ൽ ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ലു​ക​ളി​ൽ ആ​ദ്യ നാ​ലെ​ണ്ണ​വും ആ​റാ​മ​ത്തെ​തും സ​ൺ​റൈ​സേ​ഴ്സി​ന്റെ പേ​രി​ലാ​ണ്. ആ​സ്ട്രേ​ലി‍യ​ൻ നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ‍യ​തി​നാ​ൽ ഇ​ന്ത്യ​ൻ താ​രം ഇ​ഷാ​ൻ കി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ടീം ​ഇ​റ​ങ്ങു​ക.

അ​ഭി​ഷേ​ക്, ഹെ​ഡ്, ഇ​ഷാ​ൻ..!

അ​ഭി​ഷേ​ക് ശ​ർ​മ-​ട്രാ​വി​സ് ഹെ​ഡ് ഓ​പ​ണി​ങ് ജോ​ടി​യു​ടെ ചി​റ​കി​ലേ​റി​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ​ൺ​റൈ​സേ​ഴ്സ് റ​ൺ​മ​ല​ക​ൾ താ​ണ്ടി​യ​ത്. ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ത​ക​ർ​ത്താ​ടി​യ ഇ​ഷാ​നും വി​ദേ​ശ താ​ര​ങ്ങ​ളാ​യ ഹെൻറി​ച്ച് ക്ലാ​സ​നും ലി​യാം ലി​വി​ങ്സ്റ്റ​ണും ചേ​രു​മ്പോ​ൾ ടോ​പ് ഓ​ർ​ഡ​റും മ​ധ്യ​നി​ര​യും സെ​റ്റാ​ണ്.

ബൗ​ളി​ങ് ആ​ശ​ങ്ക

ക​മ്മി​ൻ​സി​ന്റെ​യും ഇ​ഷാ​ൻ മ​ലിം​ഗ​യു​ടെ​യും പ​രി​ക്ക് പേ​സ് നി​ര​യെ തു​ട​ക്ക​ത്തി​ൽ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യേ​ക്കും. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി എ​ത്തു​ന്ന സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ ഹ​ർ​ഷ് ദു​ബെ​യി​ൽ പ്ര​തീ​ക്ഷ വെ​ക്കു​ന്നു​ണ്ട് ടീം.

​സാ​ധ്യ​ത ഇ​ല​വ​ൻ

അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ, ഹെൻറി​ച്ച് ക്ലാ​സ​ൻ, ലി​യാം ലി​വി​ങ്സ്റ്റ​ൺ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​നി​കേ​ത് വ​ർ​മ, ഹ​ർ​ഷ് ദു​ബെ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്, ബ്രൈ​ഡ​ൻ കാ​ഴ്സ്/ ഇ​ഷാ​ൻ മ​ലിം​ഗ.

ക​റ​ന് പ​ക​രം ഷ​ന​ക

ജ​യ്പു​ർ: പ​രി​ക്കേ​റ്റ ഇം​ഗ്ല​ണ്ട് ഓ​ൾ റൗ​ണ്ട​ർ സാം ​ക​റ​ന് പ​ക​രം ശ്രീ​ല​ങ്ക​ൻ ട്വ​ന്റി20 ടീം ​നാ​യ​ക​ൻ ദാ​സു​ൻ ഷ​ന​ക​യെ ടീ​മി​ലെ​ടു​ത്ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. ര​ണ്ട് കോ​ടി രൂ​പ​ക്കാ​ണ് താ​ര​ത്തി​ന്റെ വ​ര​വ്. 2023ലാ​യി​രു​ന്നു ഷ​ന​ക​യു​ടെ ആ​ദ്യ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഐ.​പി.​എ​ൽ സാ​ന്നി​ധ്യം. അ​ന്ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നാ​യി മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ക​ളി​ച്ചു.

Tags:    
News Summary - Four more days for the IPL Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.