Posted On
date_range Updated On
date_range മലിംഗയുടെ വിടവാങ്ങൽ മത്സരം; ബംഗ്ലാദേശിന് ലക്ഷ്യം 315
കെളംബോ: പേസ് ബൗളർ ലസിത് മലിംഗയുടെ വിടവാങ്ങൽ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ബംഗ്ലാ ദേശിന് 315 റൺസ് വിജയലക്ഷ്യം. കുശാൽ പെരേര (111), കുശാൽ മെൻഡിസ് (43), എയ്ഞ്ചലോ മാത്യൂസ് (48), ദ ിമുത് കരുണരത്ന (36) എന്നിവരുടെ മികവിൽ ശ്രീലങ്ക 50 ഒാവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 314 റൺസെടുത്തു.
99 പന്തുകളിൽനിന്ന് 17 ബൗണ്ടറികളും ഒരു സിക്സും സഹിതമാണ് പെരേര അഞ്ചാം ഏകദിന സെഞ്ച്വറി തികച്ചത്. രണ്ടാം വിക്കറ്റിൽ കരുണരത്നക്കൊപ്പം 97 റൺസ് ചേർത്ത പെരേര മൂന്നാം വിക്കറ്റിൽ മെൻഡിസിനൊപ്പം 100 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ബംഗ്ലാദേശിനായി ഷഫിയുൽ ഇസ്ലാം മൂന്നും മുസ്തഫിസുർറഹ്മാൻ രണ്ടും വിക്കറ്റ് വീഴ്ത്തി. തമീം ഇഖ്ബാലാണ് ബംഗ്ലാദേശിെൻറ ക്യാപ്റ്റൻ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.