അവസാന മത്സരത്തിൽ ശ്രീലങ്കയെ തോൽപിച്ചു; സിംബാബ്​വെക്ക് പരമ്പര

​കൊള​േബാ: അവസാന മത്സരത്തിൽ ​ശ്രീലങ്കയെ അട്ടിമറിച്ച്​  സിംബാബ്​വെ ചരിത്രം രചിച്ചു. അഞ്ചാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്കയെ മൂന്നു വിക്കറ്റിന്​ തോൽപിച്ച്​ സിംബാബ്​വെ 3^2ന് പരമ്പര​ സ്വന്തമാക്കി. 2009നു​ ശേഷം സിംബാബ്​വെയുടെ ആദ്യ എവെ പരമ്പര നേട്ടമാണിത്​. സിംബാബ്​വെ ഒാപണർ ഹാമിൽട്ടൺ മസകഡ്​​സയാണ്​ മാൻ ഒാഫ്​ ദി സീരീസ്​. സ്​കോർ: ശ്രീലങ്ക 203/8. സിംബാബ്​വെ 204/38.1ഒാവർ

11ാം റാങ്കുകാരായ സിംബാബ്​വെ ദുർബലരായ സ്​കോട്ട്​ലൻഡി​േനാടും അഫ്​ഗാനിസ്​താനോടും കീഴടങ്ങിയാണ്​ ശ്രീലങ്കൻ മണ്ണിലെത്തിയത്​. ശ്രീലങ്കൻ ജയം പ്രവചിച്ചവരുടെ കണക്കുകൂട്ടൽ തെറ്റിച്ച്​ ആദ്യ മത്സരത്തിൽതന്നെ സിംബാബ്​വെ ആറു വിക്കറ്റിന്​ വിജയിച്ചു. എന്നാൽ, അടുത്ത രണ്ടു മത്സരങ്ങൾ തുടർച്ചയായി ജയിച്ച്​ ശ്രീലങ്ക പരമ്പരയി​ലേക്ക്​ തിരിച്ചുവന്നു. നാലാം മത്സരം നാലു വിക്കറ്റിന്​ കൈക്കലാക്കി സന്ദർശകർ ഒപ്പമെത്തി. ഇതോടെ, അഞ്ചാം മത്സരം നിർണായകമാവുകയായിരുന്നു.


‘ഫൈനലിൽ ടോസ്​ നേടിയ സിംബാബ്​വെ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ലങ്കൻ റൺവേട്ട 203 റൺസിന്​ അവസാനിച്ചപ്പോൾ ധനുഷ്​ക ഗുണതിലകും(52), അസലെ ഗുണരത്​നെയും (59) മാത്രമാണ്​ പിടിച്ചുനിന്നത്​. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്​വെക്ക്​ ഒാപണർമാരായ ഹാമിൽട്ടൺ മസകഡ്​സയും (73) സോളമൻ മിറെയും (43) മികച്ച തുടക്കം നൽകി. തരിസയ്​ മുസകണ്ട 37ഉം വാലറ്റത്തിൽ സിക്കന്ദർ റാസ 27ഉം റൺസെടുത്ത്​ ടീമിനെ വിജയിപ്പിക്കുകയായിരുന്നു. സിംബാബ്​വെക്കായി സിക്കന്ദർ റാസ മൂന്നു വിക്കറ്റ്​ വീഴ്​ത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏ​ക ടെസ്​റ്റ്​ 14ന്​ ആർ പ്രേമദാസ സ്​റ്റേഡിയത്തിൽ നടക്കും.

Tags:    
News Summary - Sri Lanka v Zimbabwe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.