Posted On
date_range Updated On
date_range ഏകദിനത്തിൽ 219 റൺസ് തോൽവി; ശ്രീലങ്കക്ക് മുന്നിൽ നാണം കെട്ട് ഇംഗ്ലണ്ട്
കൊളംബോ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കക്ക് 219 റൺസ് ജയം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര നേരേത്ത തന്നെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
ആശ്വാസ ജയം തേടിയിറങ്ങിയ ശ്രീലങ്ക ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയപ്പോൾ നാല് അർധസെഞ്ച്വറികളുമായി 366 റൺസെന്ന കൂറ്റൻ സ്കോർ കണ്ടെത്തി. നിരോഷൻ ഡിക്വെല്ല (95), സദീര സമരവിക്രമ (54), ദിനേശ് ചണ്ഡിമൽ (80), കുശാൽ മെൻഡിസ് (56) എന്നിവരുടെ ബാറ്റിങ് മികവിലാണ് കൂറ്റൻ സ്കോർ കണ്ടെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലേ തകർച്ച നേരിട്ടു. ഒടുവിൽ 26 ഒാവറിൽ 132ന് പുറത്തായതോടെ ശ്രീലങ്ക ഗംഭീര ജയം നേടി. അഖില ധനഞ്ജയ നാലും ദുഷ്മന്ത ചമീര മൂന്നും വിക്കറ്റ് വീഴ്ത്തി. പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.