കൊൽക്കത്ത: മുൻ ദേശീയ വനിത ക്രിക്കറ്റ് താരം ശ്രീരൂപ മുഖർജി അന്തരിച്ചു. 65 വയസ്സായിരുന്നു. ഏെറക്കാലം ബംഗാൾ ക്യാപ്റ്റനായിരുന്ന ശ്രീരൂപ ന്യൂസിലൻഡിനെതിരായ രണ്ട് ഏകദിനങ്ങളിലാണ് ദേശീയ ജഴ്സിയണിഞ്ഞത്. വിരമിച്ച ശേഷം 1993, 97, 2000 ലോകകപ്പുകളിൽ വനിത ടീമിെൻറ മാനേജരായിരുന്നു.
80കളിലും 90കളിലും ദൂരദർശനിലും ആകാശവാണിയിലും അറിയപ്പെടുന്ന കമേൻററ്ററുമായിരുന്നു. ബംഗാളിൽനിന്നുള്ള ദേശീയ ടീം സെലക്ടറും സായി ഇൗസ്റ്റേൺ സെൻറർ ജോയൻറ് ഡയറക്ടറും കൽക്കട്ട യൂനിവേഴ്സിറ്റി വിസിറ്റിങ് പ്രഫസറുമായിരുന്ന ശ്രീരൂപ ഹോക്കിയിലും ബാസ്ക്കറ്റ്ബാളിലും സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.