Posted On
date_range Updated On
date_range ഡുമിനിക്ക് പരിക്ക്; ആസ്േട്രലിയൻ പര്യടനത്തിൽനിന്ന് പുറത്ത്
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ താരം ജെ.പി. ഡുമിനിക്ക് തോളെല്ലിന് പരിക്ക്. സിംബാബ്വെക്കെതിരെ ഇൗയിടെ അവസാനിച്ച പരമ്പരക്കിടയിലാണ് താരത്തിന് പരിക്കേൽക്കുന്നത്. തോളിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർേദശിച്ചിട്ടുണ്ട്. ഇതോടെ അടുത്ത മാസം നിശ്ചയിച്ചിരുന്ന ഒാസീസ് പര്യടനത്തിൽനിന്ന് താരം പിൻവാങ്ങി. ദക്ഷിണാഫ്രിക്കയിലെ എംസാൻസി സൂപ്പർ ലീഗിൽനിന്നും (എം.എസ്.എൽ) താരത്തിന് വിട്ടു നിൽക്കേണ്ടിവരും. കേപ്ടൗൺ ഫ്രാൈഞ്ചസിയുടെ മാർക്വീ താരമായിരുന്നു ജെ.പി. ഡുമിനി. മൂന്ന് ഏകദിനങ്ങളും ഒരു ട്വൻറി20യുമടങ്ങിയ പരമ്പരയാണ് ആസ്ട്രേലിയൻ പര്യടനത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.