Posted On
date_range Updated On
date_range ബി.സി.സി.ഐ അധ്യക്ഷനാകാനുളള യോഗ്യത തനിക്കിപ്പോഴില്ലെന്ന് സൗരവ് ഗാംഗുലി
കൊൽക്കത്ത: ബി.സി.സി.ഐ പോലുളള വലിയ വേദികളുടെ അധ്യക്ഷനാകാനുളള യോഗ്യത തനിക്കിപ്പോഴില്ലെന്ന് സൗരവ് ഗാംഗുലി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തെത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുളളുവെന്നും ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് തൻെറ പേര് ഉയര്‍ന്നുവരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദാദ നിലപാട് വ്യക്തമാക്കിയത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡൻറ് പദവിയിൽ രണ്ട് വര്‍ഷം കാലാവധി ബാക്കിയുണ്ടെന്നും സൗരവ് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് ലംഘിക്കാന്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കഴിയില്ലെന്നും ഇക്കാര്യത്തില്‍ ബുധനാഴ്ച്ച യോഗം ചേര്‍ന്ന് വേണ്ട നടപടികളെടുക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.