ഇന്ത്യൻ ക്രിക്കറ്റിനെ ഇനി ദാദ നയിക്കും

മും​ബൈ: നീ​ണ്ട 33 മാ​സ​ത്തെ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ഭ​ര​ണം അ​വ​സാ​നി​പ്പി​ച്ച്​ ബി.​സി.​സി.​ഐ അ​ധ്യ​ക്ഷനാ യി സൗരവ്​ ഗാംഗുലി ചുമതലയേറ്റു. വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ​ങ്കെടുക്കുന്നതിനായി സൗരവ്​ ഗാംഗുലി മു ംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തെത്തി.

സെ​ക്ര​ട്ട​റി​യാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ​യു​ടെ മ​ക​ൻ ജ​യ്​ ഷാ​യും വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി ഉ​ത്ത​രാ​ഖ​ണ്ഡി​ൽ​നി​ന്നു​ള്ള മാ​ഹിം വ​ർ​മ​യു​ം ചുമതലയേറ്റു. ബി.​സി.​സി.​ഐ മു​ൻ അ​ധ്യ​ക്ഷ​ൻ അ​നു​രാ​ഗ്​ താ​ക്കൂ​റി​​​െൻറ ഇ​ള​യ സ​ഹോ​ദ​ര​ൻ അ​രു​ൺ ധ​മാ​ൽ ട്ര​ഷ​റ​റാ​കും.

േ​ദ​ശീ​യ ക്രി​ക്ക​റ്റ്​ ടീം ​മു​ൻ നാ​യ​ക​നാ​യി​രു​ന്ന സൗ​ര​വ്​ ഗാം​ഗു​ലി​ക്ക്​ പ​ക്ഷേ, 10 മാ​സം മാ​ത്ര​മേ പ​ദ​വി​യി​ൽ തു​ട​രാ​നാ​കൂ. പു​തി​യ ഭ​ര​ണ​ഘ​ട​ന ച​ട്ട പ്ര​കാ​രം അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ അ​വ​സാ​ന​ത്തോ​ടെ സൗ​ര​വ്​​ പ​ദ​വി​യൊ​ഴി​യ​ണം.
ബം​ഗാ​ൾ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യും പി​ന്നീ​ട്​ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന ഗാം​ഗു​ലി​ക്ക്​ ക്രി​ക്ക​റ്റ്​ ക​ൺ​ട്രോ​ൾ ബോ​ർ​ഡ്​ അ​ധ്യ​ക്ഷ പ​ദ​വി​യി​ൽ കൂ​ടു​ത​ൽ ചെ​യ്യാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ

Tags:    
News Summary - Sourav Ganguly formally elected as the 39th president of BCCI-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.