ഐ.പി.എൽ മാറ്റിവെക്കില്ല; കൊറോണക്കെതിരെ മുൻകരുതലെടുക്കും -ഗാംഗുലി

ന്യൂഡൽഹി: കോവിഡ്-19 ഭീതിയിൽ കായിക മേഖലയാകെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സര ങ്ങളുമായി മുന്നോട്ടുപോകുമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ആവശ്യമായ മുൻകരുതലെടുക്കുമെന്നും അദ്ദേഹം പറ ഞ്ഞു. മാർച്ച് 29നാണ് ഐ.പി.എല്ലിന് തുടക്കം.

ഐ.പി.എല്ലിന് തടസമുണ്ടാകില്ല. എല്ലായിടത്തും ടൂർണമെന്‍റുകൾ നടക്കുകയാണ്. ഇംഗ്ലണ്ട് ശ്രീലങ്കയിൽ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുന്നു. കൗണ്ടി ടീമുകൾ ലോകമെങ്ങും സഞ്ചരിച്ച് കളിക്കുന്നുണ്ട്. അബൂദബിയിലേക്കും യു.എ.ഇയിലേക്കും കളിക്കാനായി പോവുകയാണ്. അവിടെയൊന്നും കുഴപ്പങ്ങളില്ല.

എല്ലാ മുൻകരുതലുകളും സ്വീകരിക്കും. മെഡിക്കൽ സംഘവും ഡോക്ടർമാരും നിർദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യും -ഗാംഗുലി പറഞ്ഞു.

ലോകമാകെ കോവിഡ് ഭീതിയിലായ സാഹചര്യത്തിൽ കായികമേഖലയും വൻ തിരിച്ചടി നേരിടുകയാണ്. നിരവധി മത്സരങ്ങളും ടൂർണമെന്‍റുകളും റദ്ദാക്കിക്കഴിഞ്ഞു. ലോകത്താകെ ഒരു ലക്ഷത്തോളം പേർക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് കണക്ക്. 3300 പേർ മരിച്ചു. ഇന്ത്യയിൽ 31 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

ബി.സി.സി.ഐയുടെ വലിയ വരുമാന സ്രോതസായ ഐ.പി.എൽ മത്സരങ്ങൾ മാറ്റിവെക്കേണ്ടിവരികയാണെങ്കിൽ ബോർഡിന് കനത്ത തിരിച്ചടിയാകും.

Tags:    
News Summary - Sourav Ganguly confirms IPL 2020 is 'on' despite growing coronavirus threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.