പഞ്ചാബിനെ തകർത്ത ഗില്ലിൻെറ അർധ സെഞ്ച്വറി ​ചരിത്രമാകുന്നത്​ ഇങ്ങനെ

കൊൽക്കത്തയുടെ 20 വയസുകാരൻ ചുള്ളൻ പയ്യൻ ശുഭ്​മൻ ഗില്ലിന്​ ഐ.പി.എല്ലിൽ പുതിയ റെക്കോർഡ്​. നാല്​ അർധ സെഞ്ച്വറി തികച്ച ഏറ്റവും പ്രായം കുറഞ്ഞ താരമാണ്​ ഇപ്പോൾ ഗിൽ. കിങ്​സ്​ ഇലവൻ പഞ്ചാബിനെതിരായ നിർണായക മത്സരത്തിൽ നേടിയ 49 പന്തിലെ 65 റൺസാണ്​ ഗില്ലിന്​ ചരിത്ര നേട്ടം സമ്മാനിച്ചത്​.

മുമ്പ്​ മൂന്ന്​ അർധ സെഞ്ച്വറികൾ തികച്ച ടീനേജർമാർ ഉണ്ടായിരുന്നു. എന്നാൽ അത്​ നാലാക്കിയ ഗില്ലിനാണ്​ ഇനി റെക്കോർഡ്​. പഞ്ചാബിനെതിരെ വിജയിച്ചതോടെ കൊൽക്കത്തയുടെ​ പ്ലേ ഓഫ്​ പ്രതീക്ഷകൾക്ക്​ ചിറക്​ മുളച്ചു.

ഗില്ലിനോടൊപ്പം ക്രിസ്​ ലിന്നും (22 പന്തിൽ 46) തകർത്തടിച്ചതോടെയാണ്​ പഞ്ചാബ്​ ഉയർത്തിയ 186 റൺസ്​ പിന്തുടർന്ന്​ കൊൽക്കത്ത​ വിജയിച്ചത്​. വെറും 18 ഓവറിലായിരുന്നു കൊൽക്കത്തയുടെ വിജയം. വമ്പൻ വിജയം നേടിയതോടെ നെറ്റ്​ റൺറേറ്റ്​ ഉയർന്ന കാർത്തിക്കിൻെറ പടക്ക്​ 12 പോയൻറായി.

Tags:    
News Summary - Shubman Gill creates history, claims unique record with fifty against Kings XI Punjab-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.