സഞ്​ജു സാംസൺ ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: വെസ്​റ്റ്​ ഇൻഡീസിനെതിരായ ട്വൻറി 20 പരമ്പരയിൽ സഞ്​ജു സാംസൺ ഇന്ത്യൻ ടീമിൽ. ശിഖർ ധവാന്​ പകരക്കാരനായാണ് ​ സഞ്​ജു ടീമിലെത്തിയത്​. ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സഞ്​ജുവിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും മലയാളി താരത്തിന്​ ഒരു കളിയിലും അവസരം ലഭിച്ചിരുന്നില്ല.

സയിദ്​ മുഷ്​താഖ്​ അലി ടൂർണമ​െൻറിലെ ഡൽഹി-മഹാരാഷ്​ട്ര മൽസരത്തിനിടെയാണ്​ ശിഖർ ധവാന്​ പരിക്കേറ്റത്​. ബംഗ്ലാദേശിനെതിരായ ട്വൻറി 20 പരമ്പരയിൽ മോശം പ്രകടനമായിരുന്നു​ ധവാൻ നടത്തിയത്​. മൂന്ന്​ മൽസരങ്ങളിൽ നിന്ന്​ 91 റൺസ്​ മാത്രമാണ്​​ ധവാൻ സ്​കോർ ചെയ്​തത്​.

സയദ്​ മുഷ്​താഖ്​ അലി ടൂർണമ​െൻറിലും ധവാൻെറ പ്രകടനം മികച്ചതായിരുന്നില്ല. 35 റൺസാണ്​ ടൂർണമ​െൻറിലെ ധവാൻെറ ടോപ്​ സ്​കോർ.

Tags:    
News Summary - Shikhar Dhawan Ruled Out , Sanju Samson Brought In-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.