Posted On
date_range Updated On
date_range ഭൂവന്വേശർ കുമാറിന് പരിക്ക്; പകരം ശാർദുൽ താക്കുർ
ന്യൂഡൽഹി: പുറംവേദനയെ തുടര്‍ന്ന് പേസര്‍ ഭുവനേശ്വര്‍ കുമാറിന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റ് നഷ്ടമാകും. പകരക്കാരനായി ശാർദുൽ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊൽക്കത്ത ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന്‍റെ ഒന്നാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റെടുത്ത ഭുവനേശ്വര്‍ ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിരുന്നു. ഇശാന്ത് ശര്‍മയെ പരിക്കിനെ തുടര്‍ന്ന് നഷ്ടമായതിനാല്‍ ഭുവനേശ്വറും സമിയുമാണ് കൊല്‍ക്കത്തയിൽ ഇന്ത്യന്‍ പേസ് പടയെ നയിച്ചിരുന്നത്. ഭുവനേശ്വറിനെ കൂടെ നഷ്ടമാകുന്നത് ഇന്ത്യയുടെ ബൗളിങിനെ സാരമായി ബാധിക്കാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.