മെൽബൺ: കാട്ടുതീ ദുരന്തത്തിെൻറ ഇരയായ സ്വന്തം ജനതയുടെ ദുരിതത്തിൽ കൈത്താങ്ങേകാൻ ആ സ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ ലേലത്തിൽവെച്ച ബാഗി ഗ്രീൻ തൊപ്പിക്ക് ക്രിക്ക റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക ലഭിക്കുമെന്നുറപ്പായി. തിങ്കളാഴ്ചത്തെ ലേലത്തെപ്പറ്റിയുള്ള വോണിെൻറ പ്രഖ്യാപനത്തിനു പിന്നാലെ ലേലയുദ്ധവും തുടങ്ങി. രണ്ടു മണിക്കൂറിനുള്ളിൽ വില 2.75 ലക്ഷം ഡോളർ പിന്നിട്ടു.
ഒടുവിൽ വിവരം ലഭിക്കുേമ്പാൾ 145 മത്സരങ്ങൾ നീണ്ട കരിയറിലുടനീളം വോൺ അണിഞ്ഞ തൊപ്പിക്കായുള്ള ലേലംവിളി 5,95,500 ഡോളറിലെത്തി (3.70 കോടി രൂപ). വെള്ളിയാഴ്ച രാവിലെ 10 മണി വരെ ലേലംവിളി തുടരുമെന്നതിനാൽ സംഖ്യ ഇനിയും ഉയരങ്ങളിലെത്തുമെന്നാണ് നിഗമനം.
അവസാന ടെസ്റ്റിൽ ഓസീസ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ അണിഞ്ഞ തൊപ്പിയും (2003- 1,70,000 യൂറോ) 2011 ലോകകപ്പ് ഫൈനലിൽ എം.എസ്. ധോണി (2011- ലക്ഷം യൂറോ) ഉപയോഗിച്ച ബാറ്റുമാണ് ഇതുവരെ ഏറ്റവും ഉയർന്ന തുകക്ക് ലേലത്തിൽ പോയ ക്രിക്കറ്റ് ഉപകരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.