സർഫ്രാസ്​തന്നെ പാക്​ നായകൻ; ഒരവസരംകൂടി നൽകി പി.സി.ബി

​ഇസ്​ലാമാബാദ്​: േലാകകപ്പിലെ മോശം ക്യാപ്​റ്റൻസിയുടെ പേരിൽ ഏറെ വിമർശനമേറ്റ സർഫ്രാസ്​ അഹമദിന്​ ഒരവസരംകൂടി നൽ കാൻ പാകിസ്​താൻ തീരുമാനിച്ചു. ബാബർ അസമാകും ശ്രീലങ്കക്കെതിരായ ഏകദിന ട്വൻറി20 പരമ്പരകൾക്കുള്ള പാക്​ ടീമി​​െൻറ ഉപ നായകൻ.

മുൻനായകൻ മിസ്​ബാഹുൽ ഹഖ്​ പരിശീലക​​െൻറയും ചീഫ്​ സെലക്​ടറുടെയും സ്ഥാനം ഏറ്റെടുത്തതിന​ു ശേഷമെടുത്ത സുപ്രധാന തീരുമാനമാണിത്​. മൂന്നു വീതം ട്വൻറി20 ഏകദിന മത്സരങ്ങളാണ്​ പാകിസ്​താൻ ശ്രീലങ്കക്കെതിരെ കളിക്കുക. സെപ്​റ്റംബർ 27ന്​ കറാച്ചിയിൽ വെച്ചാണ്​ ആദ്യ ഏകദിനം.

2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ നടന്ന തീവ്രവാദി ആക്രമണശേഷം ഒരു വിദേശ ടീമും പാക്​ മണ്ണിൽ പര്യടനം നടത്തിയിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ലങ്കതന്നെ ഈ വര്‍ഷം പാകിസ്​താനില്‍ പര്യടനം നടത്താനിരിക്കെ 10 പ്രധാന കളിക്കാര്‍ പിന്മാറിയത്​ വൻ വിവാദങ്ങള്‍ക്ക്​ തിരികൊളുത്തിയിരുന്നു.

Tags:    
News Summary - Sarfraz Ahmed retained as Pakistan captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.