തിരുവനന്തപുരം: രാജാക്കന്മാര്‍ എന്ത് പറയുന്നോ അത് അനുസരിക്കേണ്ട ബാധ്യത പ്രജകള്‍ക്കുണ്ടെന്ന് സഞ്ജുവിന്‍െറ പിതാവ് വിശ്വനാഥ് സാംസണ്‍. കെ.സി.എയുടെ തീരുമാനങ്ങള്‍ പൂര്‍ണമായും അംഗീകരിക്കും. ഇതുവരെ സഞ്ജുവിന്‍െറ പരിശീലനസ്ഥലത്തോ ഹോട്ടലിലോ പോയിട്ടില്ളെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
രക്ഷിതാക്കളുടെ ഇടപെടലിനെതിരെ നിയമം കൊണ്ടുവരും –ബി. വിനോദ്
തിരുവനന്തപുരം: സഞ്ജുവിന്‍െറ പിതാവിനെ വിലക്കിയിട്ടില്ളെന്ന് കെ.സി.എ പ്രസിഡന്‍റ് ബി. വിനോദ്. രക്ഷിതാക്കള്‍ പരിശീലനസ്ഥലങ്ങളിലോ ടീം തങ്ങുന്ന ഹോട്ടലുകളിലോ അനുവാദമില്ലാതെ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് സഞ്ജുവിന്‍െറ പിതാവിനും ബാധകമാണ്. രക്ഷിതാക്കളുടെ ഇടപെടലിനെതിരെ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.