കളിക്കാൻ അനുമതി നൽകുന്നില്ല; ബി.സി.സി.ഐക്കെതിരെ ശ്രീശാന്ത് വീണ്ടും കോടതിയിൽ

കൊച്ചി: അന്തർദേശീയ മത്സരങ്ങളിൽ പ​​െങ്കടുക്കാൻ എൻ.ഒ.സി അനുവദിക്കണമെന്ന്​ ക്രിക്കറ്റ് ബോര്‍ഡ് ഓഫ് ഇന്ത്യയോട്​​ (ബി.സി.സി.ഐ) നിർദേശിക്കണമെന്നാവശ്യപ്പെട്ട്​ ക്രിക്കറ്റ്​ താരം ശ്രീശാന്ത്​ വീണ്ടും ഹൈകോടതിയിൽ. ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക്​ ഹൈകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ്​ ഇക്കാര്യത്തിൽ ഉത്തരവ്​ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്​ ശ്രീശാന്ത്​ വ്യക്​തത വരുത്തൽ ഹരജി നൽകിയത്​.

ഒത്തുകളിച്ചതിലൂടെ ക്രമക്കേട് കാണിച്ചെന്ന കുറ്റം ചുമത്തി ബി.സി.സി.ഐ ശ്രീശാന്തിന്​ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ആഗസ്​റ്റ്​ ഏഴിലെ ഉത്തരവിലൂടെ ഹൈകോടതി റദ്ദാക്കിയിരുന്നു. വിലക്ക്​ റദ്ദാക്കണമെന്ന ആവശ്യത്തി​നൊപ്പം അന്തർദേശീയ മത്സരത്തിൽ പ​െങ്കടുക്കാൻ ബി.സി.സി.​െഎ എൻ.ഒ.സി അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നതായി പുതിയ ഹരജിയിൽ പറയുന്നു. 

സ്കോട്ട്​ലൻഡിൽ ഇൗ വർഷം ഏപ്രിലില്‍ ആരംഭിച്ച പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ​െഗ്ലന്‍ റോഥ് ക്ലബിനുവേണ്ടി കളിക്കാന്‍ ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാന്‍ എന്‍.ഒ.സി ആവശ്യപ്പെട്ട് ബി.സി.സി.​െഎക്ക്​ അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ്​ എന്‍.ഒ.സി അനുവദിക്കാന്‍ ഉത്തരവിടണമെന്ന ആവശ്യംകൂടി ഉൾപ്പെടുത്തി ഹരജി നൽകിയത്​. കേസ്​ അന്തിമവിധി പറയു​േമ്പാൾ എൻ.ഒ.സി വിഷയംകൂടി ഉൾപ്പെടുത്താമെന്നാണ്​ കോടതി അന്ന്​ നിലപാട്​ അറിയിച്ചത്​. 

െഗ്ലന്‍ റോഥ് ക്ലബ്​​ അധികൃതർ വീണ്ടും കളിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്ന്​ വ്യക്​തത വരുത്തൽ ഹരജിയിൽ പറയുന്നു. ഏപ്രിലിൽ പ്രീമിയർ ലീഗ്​ ആരംഭിച്ചെങ്കിലും ഒക്​ടോബർ ഒമ്പതിന്​ മാത്രമേ തീരൂ. ശേഷിക്കുന്ന മത്സരങ്ങളിൽ പ​െങ്കടുക്കാൻ ക്ഷണവും ആഗ്രഹവുമുണ്ട്​. വിലക്ക്​ നീക്കിയുള്ള ഉത്തരവ്​ വന്നതിന്​ പിന്നാലെ കളിക്കാൻ സമ്മതം അറിയിച്ച്​ ക്ലബ്​ അധികൃതർക്ക്​ കത്തും എൻ.ഒ.സിയും നൽകണമെന്നാവശ്യപ്പെട്ട്​ ബി.സി.സി.​െഎക്ക്​ അപേക്ഷയും അയച്ചിരുന്നു. എന്നാൽ, കോടതി പ്രത്യേകം പരാമർശിക്കാത്തതിനാൽ അപേക്ഷ ബി.സി.സി.​െഎ പരിഗണിക്കില്ലെന്ന വിവരമാണ്​ ലഭിച്ചത്​. എൻ.ഒ.സി ഇല്ലാതെ കളിക്കാൻ പോകാനാവില്ല. ഇൗ സാഹചര്യത്തിലാണ്​ വീണ്ടും കോടതിയെ സമീപിക്കുന്നതെന്നാണ്​ ഹരജിയിൽ പറഞ്ഞിട്ടുള്ളത്​.
 

Tags:    
News Summary - s sreesanth on kerala highcourt against BCCI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT