Posted On
date_range Updated On
date_range സെല്‍ഫി ചോദിച്ച ആരാധകൻെറ ഫോണ്‍ ആർ.പി സിങ് വലിച്ചെറിഞ്ഞു - VIDEO
ഇന്ദോർ: രഞ്ജി ട്രോഫി ഫൈനലില്‍ കിരീടം നേടിയ ഗുജറാത്തിന് കളങ്കമായി ആര്.പി സിങിൻെറ പെരുമാറ്റം. മുംബൈയുമായുളള കലാശപ്പോരാട്ടത്തിനിടെ സെല്‍ഫി ആവശ്യപ്പെട്ട ആരാധകൻെറ മൊബൈല്‍ വാങ്ങി ആർ.പി വലിച്ചെറിയുന്ന വിഡിയോ പുറത്തു വന്നു. മുന്‍ ഇന്ത്യന്‍ താരം കൂടിയായ ആർ.പി രഞ്ജിയിൽ മികച്ച പ്രകനമായിരുന്നു കാഴ്ച്ചവെച്ചത്. ഗുജറാത്തിനെ കീരിടത്തിലെത്തിക്കുന്നതിൽ നിര്‍ണ്ണായക പങ്കുവഹിച്ച ആർ.പി 25.44 ശരാശരിയില്‍ 18 വിക്കറ്റും വീഴ്ത്തിയിരുന്നു. 2011ന് ശേഷം താരം ദേശീയടീമിലെത്തിയിട്ടില്ല. പൊതുവേ ശാന്തനായ ആർ.പിയെ എന്താണ് പ്രകോപിപ്പിച്ചത് എന്നറിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.