Posted On
date_range Updated On
date_range ബാംഗ്ലൂരിന് ആശ്വാസ ജയം
ന്യൂഡൽഹി: പുറത്തായവർ തമ്മിലുള്ള പോരാട്ടത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 10 റൺസ് ജയം. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ ക്രിസ് ഗെയ്ൽ (48), വിരാട് കോഹ്ലി (58) എന്നിവരുടെ മികവിൽ 161 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഋഷഭ് പന്ത് (45) തിളങ്ങിയെങ്കിലും 151 റൺസിന് പോരാട്ടം അവസാനിച്ചു.
ബാംഗ്ലൂരിനായി പവന്‍ നേഗിയും ഹര്‍ഷല്‍ പട്ടേലും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രാഥമിക റൗണ്ടിലെ 14 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് മാത്രമുള്ള ഡല്‍ഹിയുടെയും 10 പോയിന്റുള്ള ബാംഗ്ലൂരിന്റെയും പ്ലേ ഓഫ് സാധ്യത നേരത്തെ അസ്തമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.