െഎ.സി.സി റാങ്കിങ്​: രോഹിതിന് മുന്നേറ്റം; കോഹ്ലി തന്നെ ഒന്നാമത്

ദുബൈ: ശ്രീലങ്കക്കെതിരെ ഇരട്ടശതകവുമായി തിളങ്ങിയ രോഹിത്​ ശർമക്ക്​ ​െഎ.സി.സി റാങ്കിൽ മുന്നേറ്റം. ബാറ്റ്​സ്​മാന്മാരിൽ 816 പോയൻറുമായി ഏഴിൽനിന്ന്​ അഞ്ചാം റാങ്കിലേക്കാണ്​ രോഹിതി​​െൻറ കുതിപ്പ്​. 168 റൺസോടെ പരമ്പരയിലെ താരമായ ശിഖർ ധവാൻ ഒരു സ്​ഥാനം മെച്ചപ്പെടുത്തി 14ാമതെത്തി. ലങ്കക്കെതിരായ പരമ്പര കളിച്ചില്ലെങ്കിലും 876 പോയൻറുമായി വിരാട്​ കോഹ്​ലി തന്നെയാണ്​ ഒന്നാം സ്​ഥാനത്ത്​. എ.ബി. ഡിവില്ല്യേഴ്​സ്​(872) രണ്ടും ഡേവിഡ്​ വാർണർ(865) മൂന്നും സ്​ഥാനത്താണ്​. എം.എസ്.​ ധോണിയാണ്​(11) ആദ്യ 15ലുള്ള മറ്റൊരു ഇന്ത്യൻ താരം. 

ബൗളിങ്ങിൽ ലെഗ്​ സ്​പിന്നർ യുസ്​വേന്ദ്ര ചഹൽ 23 സ്​ഥാനം മെച്ചപ്പെടുത്തി 28ാം സ്​ഥാനത്തെത്തിയപ്പോൾ കുൽദീപ്​ യാദവ്​ 16 സ്​ഥാനം മെച്ചപ്പെടുത്തി കരിയറിലെ മികച്ച സ്​ഥാനമായ 56ലെത്തി. ബൗളിങ്ങിൽ പാകിസ്​താ​​െൻറ ഹസൻ അലിയാണ്​ ​ഒന്നാമത്​. ദക്ഷിണാഫ്രിക്കയുടെ ഇംറാൻ താഹിർ രണ്ടും ഇന്ത്യയുടെ ജസ്​പ്രീത്​ ബുംറ മൂന്നും സ്​ഥാനത്താണ്​. 
Tags:    
News Summary - Rohit Sharma moves up to No.5 in ICC Rankings for ODI batsmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.