ന്യൂഡൽഹി: ‘‘എെൻറ പോരാട്ടങ്ങൾ എന്നും എന്നോടുതന്നെയായിരുന്
ശസ്ത്രക്രിയയെ തുടർന്ന് നാലുമാസം കളിക്കളത്തിൽനിന്ന് വിട്ടുനിന്ന രോഹിത്, വിജയ് ഹസാരെ ട്രോഫിയിലൂടെ മടങ്ങിവരവിനുള്ള ഒരുക്കത്തിലാണ്. മുംബൈക്കുവേണ്ടി ഗ്രൂപ് സിയിൽ ചെന്നൈയിൽ ഇൗ മാസം നാലിന് ഗോവക്കും ആറിന് ആന്ധ്രക്കുമെതിരെ രോഹിത് കളത്തിലിറങ്ങും. ‘‘ഇന്ത്യ കളിക്കുന്ന ഒാരോ മത്സരത്തിലും ഞാനുണ്ടാവണമെന്നാണ് എെൻറ ആഗ്രഹം. എെൻറ വരുതിയിലല്ലാത്ത കാര്യങ്ങൾക്കായി ഞാൻ സമയം ചെലവഴിക്കാറില്ല. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ആശങ്കയുണ്ടായിരുന്നു. എന്നാൽ, ബ്രിട്ടനിലെ ഡോക്ടർമാരുടെ സഹായത്തോടെ പരിക്കുകൾ ഭേദമായി തിരിച്ചുവരാൻ കഴിഞ്ഞിട്ടുണ്ട്’’ -വൈകാതെ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുമെന്നും രോഹിത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.