പ്രതികക്ക് സെഞ്ച്വറി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
വഡോദര: ബൗളിങ്ങിൽ ശ്രീചരണിയുടെ റെക്കോഡ് പ്രകടനവും, ബാറ്റിങ്ങിൽ ഓപണർ പ്രതിക റാവലിന്റെ സെഞ്ച്വറി ഇന്നിങ്സും പിറന്ന പോരാട്ടത്തിൽ സിംബാബ്വെക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം.
പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റുചെയ്ത സിംബാബ്വെ 49.5 ഓവറിൽ 197 റൺസിന് പുറത്തായപ്പോൾ 27.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടെത്തിയായിരുന്നു ഇന്ത്യൻ വിജയം. പ്രതിക റാവൽ 96 പന്തിൽ 100 റൺസുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റൻ സ്മൃതി മന്ദാന (32) റൺസെടുത്തു. ഷഫാലി വർമ (64 നോട്ടൗട്ട്) പ്രതികക്ക് കൂട്ടായി ക്രീസിൽ ഉറച്ചു നിന്നു.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്കായി ബിലോവ് ബിസ 62 റൺസെടുത്ത് ടോപ് സ്കോററായി. 10 ഓവറിൽ 23 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീചരണിയാണ് സിംബാബ്വെ നടുവൊടിച്ചത്. ക്രാന്തി ഗൗഡ് മൂന്നും, ദീപ്തി ശർമ രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.