രഞ്​ജി ട്രോഫി: ക്വാർട്ടറിൽ കേരളത്തിന്​ 412 റൺസ്​ തോൽവി

സൂറത്ത്​: രഞ്​ജി ട്രോഫിയിൽ കേരളത്തി​​െൻറ ചരിത്രക്കുതിപ്പ്​ ക്വാർട്ടർ ഫൈനലിൽ അവസാനിച്ചു. കൂറ്റൻ ലക്ഷ്യത്തിനുമുന്നിൽ പേടിച്ചുപോയ സചിൻ ബേബിയും സംഘവും ആയുധം വെച്ച്​ കീഴടങ്ങിയപ്പോൾ 412 റൺസ്​ ജയത്തോടെ വിദർഭ സെമിഫൈനലിൽ കടന്നു. ഒന്നാം ഇന്നിങ്​സിൽ നേടിയ 70 റൺസ്​ ലീഡിനൊപ്പം രണ്ടാം ഇന്നിങ്​സിൽ 507 റൺസ്​ കൂടി അടിച്ചുകൂട്ടിയ വിദർഭ കേരളത്തിന്​ മുന്നിൽ വെച്ചത്​ 577 റൺസ്​ എന്ന ഹിമാലയൻ ലക്ഷ്യം. അഞ്ചാംദിനത്തിൽ അദ്​ഭുതങ്ങൾ സംഭവിച്ചാൽതന്നെ കേരളത്തിന്​ അപ്രാപ്യമായിരുന്നു വിജയലക്ഷ്യം. മാനസികമായി ​കീഴടങ്ങിയ കേരളം 165 റൺസിൽ പുറത്തായതോടെ രഞ്​ജി ക്രിക്കറ്റ്​ ചരിത്രത്തിലെ തങ്ങളുടെ ചരിത്രയാത്ര ക്വാർട്ടറിൽ അവസാനിപ്പിച്ച്​ നാട്ടിലേക്ക്​ മടങ്ങി. സ്​കോർ: വിദർഭ 246, 507/9 ഡിക്ല. കേരളം 176, 165. 

ബാറ്റിങ്​ പരിശീലനമാക്കി മാറ്റിയ രണ്ടാം ഇന്നിങ്​സ്​ സ്​കോർ 507ലെത്തിയപ്പോൾ ഡിക്ലയർ ചെയ്​ത വിദർഭക്ക്​ കേരളത്തെ 53 ഒാവറിൽ ചുരുട്ടി​െക്കട്ടാനും കഴിഞ്ഞു. സൽമാൻ നിസാർ (64), മുഹമ്മദ്​ അസ്​ഹറുദ്ദീൻ (28), സചിൻ ബേബി (26) എന്നിവരാണ്​ ടോപ്​ സ്​കോറർമാർ. ജലജ്​ സക്​സേന (0), സഞ്​ജു വി. സാംസൺ (18), ബേസിൽ തമ്പി (0) എന്നിവർ നിരാശപ്പെടുത്തി. ആറുവിക്കറ്റ്​ വീഴ്​ത്തിയ ആദിത്യ സർവാതെയാണ്​ കേരളത്തി​​െൻറ നടുവൊടിച്ചത്​. 

ബംഗാൾ, ഡൽഹി സെമിയിൽ
കർണാടകക്കുപിന്നാലെ ബംഗാളും ഡൽഹിയും സെമിയിൽ കടന്നു. ജയ്​പുരിൽ ഗുജറാത്തിനെതിരെ സമനിലയായെങ്കിലും ആദ്യ ഇന്നിങ്​സ്​ ലീഡോടെ ബംഗാൾ മുന്നേറി. വിജയവാഡയിൽ മധ്യപ്രദേശിനെ ഏഴ്​ വിക്കറ്റിന്​ തോൽപിച്ചാണ്​ ഡൽഹിയുടെ സെമിപ്രവേശം. ഒന്നാം സെമിയിൽ ഡൽഹി^ബംഗാളിനെയും രണ്ടാം സെമിയിൽ കർണാടക-വിദർഭയെയും നേരിടും. 

Tags:    
News Summary - Ranji Trophy QF- Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT