Posted On
date_range Updated On
date_range രഞ്ജി ക്രിക്കറ്റ്: ഒഡിഷക്ക് ഇന്നിങ്സ് ജയം
കൃഷ്ണഗിരി (വയനാട്): കരുത്തരായ മഹാരാഷ്ട്രയെ രണ്ടുദിനം കൊണ്ട് കശക്കിയെറിഞ്ഞ് ഒഡിഷ. രഞ്ജി ട്രോഫി ഗ്രൂപ് ‘ബി’ മത്സരത്തില്‍ മറാത്ത സംഘത്തിനെതിരെ ഇന്നിങ്സിനും 118 റണ്‍സിനുമാണ് ഒഡിഷ അത്യുഗ്രന്‍ ജയം സ്വന്തമാക്കിയത്. ഒരു ദിവസം രണ്ടു തവണ ഓള്‍ഒൗട്ടായ നാണക്കേടുമായാണ്് കൃഷ്ണഗിരിയില്‍നിന്ന് മഹാരാഷ്ട്ര മടങ്ങിയത്. ഒന്നാമിന്നിങ്സില്‍ ബിപ്ളബ് സാമന്തറായുടെ (89) മികവില്‍ 319 റണ്‍സെടുത്ത ഒഡിഷക്കെതിരെ രണ്ടാം ദിനം ഒന്നാമിന്നിങ്സില്‍ മഹാരാഷ്ട്ര കേവലം 94 റണ്‍സിന് കൂടാരം കയറി. തുടര്‍ന്ന് ഫോളോഓണിനിറങ്ങിയ മഹാരാഷ്ട്ര രണ്ടാമിന്നിങ്സില്‍ 107 റണ്‍സിന് ഓള്‍ഒൗട്ടായതോടെയാണ് ചതുര്‍ദിന മത്സരം രണ്ടുദിവസംകൊണ്ട് അവസാനിച്ചത്. ഒഡിഷക്കുവേണ്ടി ഒന്നാമിന്നിങ്സില്‍ സൂര്യകാന്ത് പ്രധാനും രണ്ടാമിന്നിങ്സില്‍ ബിപ്ളബ് സാമന്തറായും നാലു വിക്കറ്റ് വീതം വീഴ്ത്തി. ബിപ്ളബാണ് കളിയിലെ കേമന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.