ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറ്​ രജത്​ ശർമ രാജിവെച്ചു

ന്യൂഡൽഹി: മുതിർന്ന പത്രപ്രവർത്തകനായ രജത്​ ശർമ ഡൽഹി ക്രിക്കറ്റ്​ ഭരണസമിതി (ഡി.ഡി.സി.എ) പ്രസിഡൻറ്​ സ്ഥാനം രാജിവെ ച്ചു. സംഘടനക്കുള്ളിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ്​ രാജിവെക്കുന്നതെന്ന്​​ രജത്​ ശർമ അറിയിച്ചു. ഡി.ഡി.സി.എ ജനറൽ സ െക്രട്ടറി വിനോദ്​ തിഹാരയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വാർത്തയായിരുന്നു.

ഭരണസമിതിയിൽ നിന്നും വലിയ രീതിയിലുള്ള സമ്മർദ്ദമുണ്ടായി. ക്രിക്കറ്റ്​ എന്നതിന്​ അതീതമായി ചിലരുടെ സ്ഥാപിത താൽപര്യങ്ങൾക്കാണ്​ സമിതി പ്രധാന്യം നൽകിയതെന്നും ശർമ ​പ്രസ്​താവനയിൽ അറിയിച്ചു.

സുതാര്യവും സത്യസന്ധവുമായി ത​​െൻറ കർത്തവ്യം പൂർത്തീകരിക്കാവുന്ന സാഹച​ര്യം നിലവി​​ലി​ല്ലെന്നും മോശം രീതികളോട്​ സമരസപ്പെടാനാകില്ലെന്നും ശർമ വ്യക്തമാക്കി.

2018 ജൂലൈയിലാണ്​ രജത്​ ശർമ ഡി.ഡി.സി.എ പ്രസിഡൻറ്​ സ്ഥാനത്തെത്തിയത്​. തെരഞ്ഞെടുപ്പിൽ പ്രമുഖ ക്രിക്കറ്റ്​ താരം മദൻലാലിനെ 527 വോട്ടുകൾക്കാണ്​ ശർമ പരാജയപ്പെടുത്തിയത്​. ​
ഇന്ത്യ ടിവി ചെയർമാനും എഡിറ്റർ ഇൻ ചീഫുമാണ് രജത് ശർമ.

Tags:    
News Summary - Rajat Sharma Resigns As DDCA President - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT