ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്താനിൽ; താരങ്ങൾക്ക് പ്രസിഡൻറ് ലെവൽ സുരക്ഷ

കറാച്ചി: ഏകദിന പരമ്പരക്കായി ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്താനിലെത്തി. പാക് പ്രസിഡൻറിന് നൽകുന്ന അതേസുരക്ഷ ശ്രീ ലങ്കൻ താരങ്ങൾക്ക് നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകി. സെപ്റ്റംബർ 27, 29, ഒക്ടോബർ 2 തീയതികളിൽ മൂന്ന് ഏകദിന മത്സരങ്ങൾക ്ക് ആതിഥേയത്വം വഹിക്കുന്ന കറാച്ചിയിലാണ് ടീം എത്തിയത്. 2009ൽ ശ്രീലങ്ക ടീം ബസിന് നേരെ ആക്രമണം നടന്ന ലാഹോറിൽ മൂന്ന് ട്വൻറി-20 മത്സരങ്ങൾ നടക്കും.

രണ്ടാഴ്ച നീണ്ടുനിന്ന സന്ദർശനത്തിൽ വൻസുരക്ഷ പാക് സർക്കാർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പര്യടനത്തിന് ശ്രീലങ്ക തയ്യാറായത്. അതേസമയം ഏകദിന ക്യാപ്റ്റൻ ദിമുത്ത് കരുണരത്‌ന, ട്വൻറി-20 ക്യാപ്റ്റൻ ലസിത് മലിംഗ എന്നിവരുൾപ്പെടെ 10 മുൻനിര താരങ്ങൾ സുരക്ഷ ആശങ്കയെത്തുടർന്ന് ലങ്കൻ ടീമിനൊപ്പമില്ല.

എട്ട് പേർ കൊല്ലപ്പെടുകയും നിരവധി കളിക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത ലാഹോർ ആക്രമണം പാക് ക്രിക്കറ്റിന് നഷ്ടങ്ങൾ മാത്രമാണ് സമ്മാനിച്ചത്. പാകിസ്താനിൽ കളിക്കാൻ പിന്നീട് ഒരു ടീമും എത്തിയില്ല. യു.എ.ഇയിലായിരുന്നു പിന്നീട് പാക് ടീമിൻെറ മത്സരങ്ങൾ നടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ മാറ്റങ്ങൾ വന്നു. സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ്, ലോക ഇലവൻ എന്നിവർ പാകിസ്താനിലെത്തി കളിച്ചിരുന്നു. 2009 ആക്രമണത്തിന് ശേഷം രണ്ടാഴ്ച നീണ്ടുനിന്ന സന്ദർശനത്തിന് ആദ്യമായാണ് ഒരു ടീം പാകിസ്താനിൽ എത്തുന്നത്.

Tags:    
News Summary - Presidential level security greets Sri Lankan team in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT