ബി.സി.സി.ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് പരമ്പര കളിക്കാൻ തയ്യാറാകാത്ത  ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് നിയമ നടപടിക്ക്. പി.സി.ബി ചെയർമാൻ ശഹരിയാർ ഖാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) തർക്കപരിഹാര സമിതിയിൽ ഇക്കാര്യം പരാതിപ്പെടുമെന്നും  അനുകൂലമായ പ്രതികരണം ലഭിച്ചില്ലെങ്കിൽ ബി.സി.സി.ഐക്ക് നേരെ നിയമനടപടി സ്വീകരിക്കുമെന്ന് പി.സി.ബി ചെയർമാൻ വ്യക്തമാക്കി. ക്രിക്കറ്റ് രംഗത്തുണ്ടാക്കിയ പരസ്പര ധാരണ കരാർ ഇന്ത്യ ലംഘിച്ചത് കാരണം തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി ഖാൻ പറഞ്ഞു. 

'ഇന്ത്യ-പാക് പരമ്പരക്ക് ഒരു സാധ്യതയുമില്ല. എന്നാൽ നമ്മൾ തമ്മിൽ ഒരു ധാരണാപത്രം മുമ്പ് ഉണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ആറു വർഷത്തിൽ എട്ട് പരമ്പര  കളിക്കുകയെന്നതായിരുന്നു കരാർ. എന്നാൽ ഇതിനകം സർക്കാർ വിസമ്മതം അറിയിച്ചതിനാൽ ഇന്ത്യ രണ്ട് പരമ്പര കളിക്കുന്നതിൽ നിന്നും ഒഴിഞ്ഞു. മൂന്നാം പരമ്പര നടക്കുമെന്ന് ഞങ്ങൾക്ക് യാതൊരു പ്രത്യാശയും കാണുന്നില്ല'- ഖാൻ വ്യക്തമാക്കി.

2015നും 2023 നും ഇടക്ക് ഇരുരാജ്യങ്ങളും തമ്മിൽ ആറു പരമ്പര കളിക്കാൻ ഇന്ത്യ- പാക് ക്രിക്കറ്റ് ബോർഡുകൾ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായതോടെ ഈ പരമ്പരകൾക്കെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ദുബൈയിൽ വെച്ച് നടത്താൻ തീരുമാനിച്ച ഈ വർഷത്തെ ഏകദിന പരമ്പരക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

Tags:    
News Summary - PCB mulls legal action against BCCI for refusing to play bilateral series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.