ന്യൂഡല്‍ഹി: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്നും പാകിസ്താന്‍ അമ്പയര്‍ അലിം ദറിനെ ഐ.സി.സി ഒഴിവാക്കി. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നാണ് സുരക്ഷ പരിഗണിച്ച് അലിം ദറിനെ ഒഴിവാക്കിയത്. ശ്രീലങ്കക്കാരന്‍ കുമാര്‍ ധര്‍മസേനയാണ് പകരക്കാരന്‍. അഞ്ച് ടെസ്റ്റും മൂന്ന് ഏകദിനവും ട്വന്‍റി20യുമടങ്ങിയ പരമ്പരക്ക് നവംബര്‍ ഒമ്പതിന് തുടക്കം കുറിക്കും. രാഷ്ട്രീയ കാരണങ്ങളാല്‍ നേരത്തെയും അലിം ദറിനെ അമ്പയറിങ് പാനലില്‍ നിന്നും ഐ.സി.സി ഒഴിവാക്കിയിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നിന്നും ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. അതേസമയം, ഇംഗ്ളണ്ട്-ബംഗ്ളാദേശ് പരമ്പരക്കിടയില്‍ ഒട്ടേറെ തവണ തെറ്റായ തീരുമാനമെടുത്ത ധര്‍മസേന മത്സരം നിയന്ത്രിക്കാനത്തെുന്നത് കളിക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധത്തിനിടയാക്കിയേക്കും. ചിറ്റഗോങ്ങില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ധര്‍മസേനയുടെ 16 തീരുമാനങ്ങളാണ് ഡി.ആര്‍.എസിലൂടെ ചോദ്യം ചെയ്തത്. ഇതില്‍ എട്ടെണ്ണത്തില്‍ അമ്പയറുടെ തീരുമാനം തിരുത്തപ്പെട്ടു. ടെസ്റ്റ് അമ്പയറിങ്ങിലെ അപൂര്‍വ റെക്കോഡുമായി ഇത്. ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയില്‍ ഡി.ആര്‍.എസ് അനുവദിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.