ഹെഗ്ലി: പാകിസ്താനെതിരായ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ഒന്നാം ഇന്നിങ്സ് ലീഡ്. സന്ദര്‍ശകരെ 133 റണ്‍സിന് പുറത്താക്കിയ കിവികള്‍ മറുപടി ബാറ്റിങ്ങില്‍ 200 റണ്‍സെടുത്ത് പുറത്തായി. 67 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സാരംഭിച്ച പാകിസ്താന്‍ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുത്തിട്ടുണ്ട്. ആസാദ് ഷഫീഖും (ആറ്) സുഹൈല്‍ ഖാനുമാണ് ( 22) ക്രീസില്‍. നേരത്തെ, രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ന്യൂസിലന്‍ഡിന്‍െറ ജീത്ത് റാവലും (55) ഹെന്‍റി നിക്കോള്‍സും (30) മൂന്നാം ദിനം പെട്ടെന്നു പുറത്തായി. ഗ്രാന്‍ഡ് ഹോം 29, ടിം സൗത്തി 22, നീല്‍ വെംഗര്‍ 21 റണ്‍സ് വീതമെടുത്തു. പാക് ബൗളര്‍മാരില്‍ റാഹത്ത് അലി നാലു വിക്കറ്റും മുഹമ്മദ് ആമിറും സുഹൈല്‍ ഖാനും മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ഇന്നിങ്സില്‍ പാക് നിരയില്‍ അസ്ഹര്‍ അലി(31), ബാബര്‍ അസാം (29), മിസ്ബാഉല്‍ ഹഖ് (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.