ഏകദിനത്തിൽ രോഹിതിന് പകരം മായങ്ക് അഗർവാൾ; പൃഥ്വി ഷാ, ഗിൽ ടെസ്റ്റ് ടീമിൽ

മുംബൈ: ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് എക്കെതിരെ മികച്ച പ്രകടനം ക ാഴ്ചവെച്ച ഇന്ത്യ എ താരങ്ങളായ പൃഥ്വി ഷായും ശുഭ്മാൻ ഗില്ലും ടെസ്റ്റ് ടീമിൽ ഇടം നേടി.

ഏകദിന പരമ്പരയിൽ രോഹിത ് ശർമക്ക് പകരക്കാരനായി ​മായങ്ക് അഗർവാൾ ഇന്ത്യൻ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വൻറി20 മത്സരത്തിനിടെയുണ്ടായ പേശിവേദനയെത്തുടർന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളിൽ നിന്ന് പുറത്തായത്. പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. 16 അംഗ ടീമിൽ ഇഷാന്ത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാലെ കളിക്കാനാകൂ. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തിളങ്ങിയ നവദീപ് സൈനിയും ടെസ്റ്റ് ടീമിൽ ഇടം നേടി.

ഫെബ്രുവരി 21 മുതൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ തങ്ങളുടെ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. വൃദ്ധിമാൻ സാഹ, റിഷഭ് പന്ത് എന്നിവരും ടെസ്റ്റ് ടീമിൽ ഇടം നേടി.


ഷായുടെ തിരിച്ചുവരവ്

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷാ എട്ട് മാസത്തെ വിലക്കിന് ശേഷമാണ് സീനിയർ ടീമിലെത്തുന്നത്. മുംബൈ ഓപ്പണറായ ഷാ രഞ്ജി ട്രോഫിയിൽ ബറോഡക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. അതേസമയം കർണാടകക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ ഷാക്ക് പരിക്കേറ്റു. ഫീൽഡിംഗിനിടെ ഇടതു തോളിന് പരിക്കേറ്റ ഷായെ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയച്ചിരുന്നു. ന്യൂസിലൻഡ് ഇലവനെതിരായ ഏകദിന സന്നാഹ മത്സരത്തിൽ ഇന്ത്യാ എക്കായി 150 റൺസ് ഷാ നേടിയിരുന്നു.

ശുഭ്മാൻ ഗില്ലും തിളക്കമാർന്ന ഫോമിലാണുള്ളത്. ഗിൽ ന്യൂസിലൻഡ് എക്കെതിരെ 204 റൺസ് നേടിയിരുന്നു. നേരത്തേ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ടീമിൽ അംഗമായിരുന്നുവെങ്കിലും കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല.

ഇന്ത്യ ടെസ്റ്റ് ടീം : വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സൈനി, ഇഷാന്ത് ശർമ .

Tags:    
News Summary - NZ vs IND: Mayank Agarwal Replaces Rohit Sharma In ODIs, Prithvi Shaw And Shubhman Gill Named In India Test Squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.