ത്രി​രാ​ഷ്​​ട്ര ട്വ​ൻ​റി20: ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക്​ ആറ്​ വിക്കറ്റ്​ ജയം

കൊ​ളം​ബോ: ത്രി​രാ​ഷ്​​ട്ര ട്വ​ൻ​റി20 ടൂ​ർ​ണ​മ​​​​​െൻറി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്ക്​ ആറ്​ വിക്കറ്റ്​ ജ​യം. മ​ഴ  മൂ​ലം 19 ഒാ​വ​ർ വീ​ത​മാ​ക്കി കുറ​ച്ച മ​ത്സ​ര​ത്തി​ൽ ടോ​സ്​  ന​ഷ്​​ട​മാ​യി ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ആ​തി​ഥേ​യ​ർ ഒ​മ്പ​ത്​  വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 152 റ​ൺ​സ്​ എ​ടു​ത്തപ്പാൾ ഇന്ത്യ ഒമ്പത്​ പന്ത്​ ബാക്കിയിരിക്കെ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ ജയത്തിലെത്തുകയായിരുന്നു. 

31 പന്തിൽ ഒരു സിക്​സും മൂന്ന്​ ഫോറുമടക്കം 42 റൺസുമായി പുറത്താവാതെ നിന്ന മനീഷ്​ പാണ്ഡെയും 25 പന്തിൽ അഞ്ച്​ ബൗണ്ടറിയടക്കം 39 റൺസുമായി നോട്ടൗട്ടായ ദിനേശ്​ കാർത്തികുമാണ്​ ഇന്ത്യൻ ജയം എളുപ്പമാക്കിയത്​്​. സുരേഷ്​ റെയ്​ന (27), ലേ​ാകേഷ്​ രാഹുൽ (18), ക്യാപ്​റ്റൻ രോഹിത്​ ശർമ (11), ശിഖർ ധവാൻ (എട്ട്​) എന്നിവരാണ്​ പുറത്തായത്​. 

ദിനേഷ് കാർത്തികിൻെറ ബാറ്റിങ്
 


നേരത്തേ, മഴ മൂലം ഒരു മണിക്കൂർ വൈകിയാണ്​ മത്സരം തുടങ്ങിയത്​. ഇതേതുടർന്ന്​ ഒരോ ഒാവർ വീതം കുറച്ചു. ടോസ്​ നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബൗളർമാർ അവസരത്തിനൊത്തുയർന്നപ്പോൾ ലങ്കക്ക്​ മികച്ച സ്​കോറുയർത്താനായില്ല. നാ​ല്​ ഒാ​വ​റി​ൽ 27 റ​ൺ​സി​ന്​ നാ​ല്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ  പേ​സ്​ ബൗ​ള​ർ ശാ​ർ​ദു​ൽ താ​ക്കൂ​റാ​ണ്​ ഇ​ന്ത്യ​ൻ  ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. ര​ണ്ട്​ വി​ക്ക​റ്റെ​ടു​ത്ത സ്​പി​ന്ന​ർ വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ജ​യ്​​ദേ​വ്​ ഉ​ന​ദ്​​ക​ട്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, വി​ജ​യ്​ ശ​ങ്ക​ർ എ​ന്നി​വ​ർ ഒാ​രോ വി​ക്ക​റ്റ്​ വീ​തം നേ​ടി. 

അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ഒാ​പ​ണ​ർ കു​ശാ​ൽ മെ​ൻ​ഡി​സ്​ (38 പ​ന്തി​ൽ മൂ​ന്ന്​ വീ​തം സി​ക്​​സും ഫോ​റു​മ​ട​ക്കം 55) ആ​ണ്​ ല​ങ്ക​ക്ക്​ പൊ​രു​താ​വു​ന്ന സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. ധ​നു​ഷ്​​ക ഗു​ണ​തി​ല​ക (17), ഉ​പു​ൽ ത​രം​ഗ (22), തി​സാ​ര പെ​രേ​ര (15), ദ​സു​ൻ ശാ​ന​ക (19) എ​ന്നി​വ​രും ത​ര​ക്കേ​ടി​ല്ലാ​തെ ബാ​റ്റു​ചെ​യ്​​തു. കു​ശാ​ൽ പെ​രേ​ര (മൂ​ന്ന്), ജീ​വ​ൻ മെ​ൻ​ഡി​സ്​ (ഒ​ന്ന്), അ​ഖി​ല ന​ധ​ഞ്​​ജ​യ (അ​ഞ്ച്), ദു​ഷ്​​മ​ന്ത ച​മീ​ര (പൂ​ജ്യം) എ​ന്നി​വ​ർ ചെ​റി​യ സ്​​കോ​റി​ന്​ പു​റ​ത്താ​യി. സു​രം​ഗ ല​ക്​​മ​ൽ (അ​ഞ്ച്), നു​വാ​ൻ പ്ര​ദീ​പ്​ (പൂ​ജ്യം) എ​ന്നി​വ​ർ പു​റ​ത്താ​വാ​തെ നി​ന്നു. 

Tags:    
News Summary - Nidahas Twenty20 Tri-Series at Colombo- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.