കൊളംബോ: അവസാന പന്തിലെ സിക്സറിലൂടെ ത്രിരാഷ്ട്ര ട്വൻറി20 കിരീടം ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് എട്ടു വിക്കറ്റ് നഷ്ടത്തിൽ166 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ പതറിയ ഇന്ത്യയെ അവസാന ഒാവറുകളിലെ വെടിക്കെട്ട് ബാറ്റിങ്ങുമായി ദിനേഷ് കാർത്തിക് കിരീടത്തിലേക്ക് നയിച്ചു. 12 പന്തിൽ 34 റൺസ് വേണമെന്നിരിക്കെ റുബൽ ഹസൻ എറിഞ്ഞ 19ാം ഒാവറിൽ കാർത്തിക് അടിച്ചുകൂട്ടിയത് 22 റൺസ്. സൗമ്യ സർകാർ അവാന ഒാവർ എറിയാനെത്തിയപ്പോൾ ഇന്ത്യയുടെ ലക്ഷ്യം 12. സ്ട്രൈക്കെടുത്ത വിജയ് ശങ്കർ രണ്ട് പന്തിൽ ഒരു റൺസ്. അഞ്ചാം പന്തിൽ ശങ്കർ പുറത്തായി. അവസാന പന്തിൽ കാർത്തിക് സ്ട്രൈക്കിലെത്തിയപ്പോൾ വേണ്ടത് അഞ്ചു റൺസ്. കണ്ണുമടച്ച് സിക്സറിലേക്ക്. എട്ട് പന്തിൽ29 റൺസുമായി ഡി.കെയുടെ മാസ്മരിക ഇന്നിങ്സിൽ ശ്രീലങ്കൻ സ്വാതന്ത്ര്യദിന കപ്പ് ‘നിദാഹസ്’ ഇന്ത്യയിലേക്ക്.
അർധസെഞ്ച്വറി നേടിയ സാബിർ റഹ്മാെൻറ (77) ഒറ്റയാൾ പോരാട്ടത്തിലാണ് ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ടോസ് നേടിയ ഇന്ത്യ അയൽക്കാരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപൺമാരായ തമീം ഇഖ്ബാലും ലിൻറൺ ദാസും കരുതലോടെയാണ് ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ഒാവറിലാണ് ബംഗ്ലാദേശ് ഒാപണിങ് കൂട്ടുകെട്ട് ഇന്ത്യ െപാളിക്കുന്നത്. വാഷിങ്ടൺ സുന്ദറിെൻറ പന്തിൽ കൂറ്റനടിക്കുള്ള ലിൻറൺ ദാസിെൻറ (11) ശ്രമം റെയ്നയുടെ കൈകളിൽ അവസാനിക്കുകയായിരുന്നു. തൊട്ടടുത്ത ഒാവറിൽ തമീം ഇഖ്ബാലും (15) മടങ്ങിയതോടെ ബംഗ്ലാദേശ് പരുങ്ങലിലായി. യുസ്വേന്ദ്ര ചഹലാണ് തമീമിനെ പറഞ്ഞയച്ചത്. പിന്നാലെ ക്രീസിലെത്തിയ സൗമ്യ സർക്കാറിനും ആയുസ്സുണ്ടായില്ല. ഒരു റൺസ് മാത്രമെടുത്ത സർക്കാറിനെ ചഹൽ തന്നെ തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.