ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ​ഇംഗ്ലണ്ടിന്​ ജയം

മൗണ്ട്​ മൗൻഗാനുയ്​: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടി​​​െൻറ​ തിരിച്ചടി. രണ്ടാം മത്സരത്തിൽ ആതിഥേയരെ ആറു വിക്കറ്റിന്​ തോൽപിച്ചാണ്​ ഇംഗ്ലണ്ട്​ കരുത്തുകാട്ടിയത്​. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ്​ മൂന്ന്​ വിക്കറ്റിന്​ സന്ദർശകരെ തോൽപിച്ചിരുന്നു. 

ആദ്യം ബാറ്റുചെയ്​ത ന്യൂസിലൻഡിനായി മാർട്ടിൻ ഗുപ്​റ്റിൽ (50), മിച്ചൽ സാറ്റ്​നർ (63) എന്നിവർ തിളങ്ങിയെങ്കിലും രണ്ടു പന്തുകൾ ബാക്കിയിരിക്കെ 233 റൺസിന്​ പുറത്തായി. ക്യാപ്​റ്റൻ മോർഗൻ (62), ബെൻ സ്​റ്റോക്​സ്​ (63) എന്നിവർക്കു പുറമെ ജോസ്​ ബട്ട്​ലർ (36), ജോണി ബെയർസ്​റ്റോ (37) എന്നിവരും ബാറ്റുവീശിയതോടെ ഇംഗ്ലണ്ട്​ 37.5 ഒാവറിൽ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകണ്ടു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇംഗ്ലണ്ട്​ 1-1ന്​ ഒപ്പമെത്തി. 
Tags:    
News Summary - New Zealand v England, 2nd ODI- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.